"> മീൻ ലൂംബിയ | Malayali Kitchen
HomeRecipes മീൻ ലൂംബിയ

മീൻ ലൂംബിയ

Posted in : Recipes on by : Vaishnavi

 

1. ദശക്കട്ടിയുള്ള മീൻ മുള്ളു കളഞ്ഞത് കഷണങ്ങളാക്കിയത് – അരക്കിലോ
2. എണ്ണ – രണ്ടു വലിയ സ്പൂൺ
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – ആറ്, അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത്– രണ്ടു വലിയ സ്പൂൺ
4. ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
5. കാബേജ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്
കാരറ്റ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ചുവന്ന കാപ്സിക്കം പൊടിയായി അരിഞ്ഞത് – അരക്കപ്പ്
സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
6. മൈദ – രണ്ടു കപ്പ്
‍വനസ്പതി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. വനസ്പതി– അരക്കപ്പ്
8. മൈദ– രണ്ടു വലിയ സ്പൂൺ
വെള്ളം– അൽപം
9. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
********

∙ മീനിൽ അല്പം സെലറി ഇലയും അഞ്ചു പച്ചമുളകു നീളത്തിൽ അരിഞ്ഞതും ഒരു കഷണം ഇഞ്ചി ചതച്ചതും പാകത്തിനുപ്പും വെള്ളവും ചേർത്ത് അടുപ്പത്തു വച്ചു വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. ഇതിൽ നിന്നു മീന്‍ കഷണങ്ങൾ മാത്രം എടുത്തു കൈകൊണ്ടു പൊടിച്ചു വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക. നന്നായി വഴന്ന ശേഷം ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന മീൻ ചേർത്തു നന്നായി ഉലർത്തിയെടുക്കുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി അഞ്ചാമത്തെ ചേരുവയും ചേർത്തു വാങ്ങുക. പ ച്ചക്കറികൾ വേവിക്കരുത്. ഇതാണ് ഫില്ലിങ്.
∙ ആറാമത്തെ ചേരുവ കുഴച്ചു ചീസ് സമോസയ്ക്കുള്ള സമോസ ലീഫ് തയാറാക്കിയതു പോലെ (രണ്ടു മുതൽ അഞ്ചു വരെയുള്ള പാകം ചെയ്യുന്ന വിധം)തയാറാക്കുക.
∙ ഇനി ഓരോ പൂരിയുടെയും അരികില്‍ അൽപം ഫില്ലിങ് വച്ച്, പൂരിയുടെ ചുറ്റിനും മൈദ അൽപം വെള്ളം ചേർത്തു കുഴച്ചതു പുരട്ടി, ഇരുവശവും അകത്തേക്കു മടക്കുക. ഇനി അമർത്തി ചുരുട്ടിയെടുക്കണം.
∙ ചൂടായ എണ്ണയിൽ വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *