"> തണ്ണിമത്തൻ മിൽക്ക്‌ ഷേക്ക് | Malayali Kitchen
HomeRecipes തണ്ണിമത്തൻ മിൽക്ക്‌ ഷേക്ക്

തണ്ണിമത്തൻ മിൽക്ക്‌ ഷേക്ക്

Posted in : Recipes on by : Vaishnavi


ഇന്ന് നമുക്ക്‌ സ്പെഷ്യൽ തണ്ണിമത്തൻ മിൽക്ക്‌ ഷേക്ക്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .

ചേരുവകൾ
******

തണ്ണിമത്തൻ – 2 കപ്പ്

പാൽ – മൂന്നര കപ്പ്

അരിപൊടി – രണ്ടര ടേബിൾ സ്പൂൺ

പഞ്ചസാര – പാകത്തിന്

തയ്യാറാക്കുന്ന വിധം
*********

അരകപ്പ് പാലിൽ അരിപ്പൊടി കലക്കി വെക്കുക.

ബാക്കിയുള്ള മൂന്ന് കപ്പ്‌ പാൽ പഞ്ചസാരയും ചേർത്ത് ചൂടാക്കി തിള വരുന്നതിന് മുമ്പായി കലക്കിയ അരിപൊടി മിശ്രിതം ചേർത്ത് നന്നായി ഇളക്കുക.

ഒരു പാട് കുറുക്കേണ്ട ആവശ്യമില്ല. ചൂടാറിയതിന് ശേഷം പാൽ കൂട്ട് തണുക്കാനായി ഫ്രിഡ്ജിൽ വെക്കുക.

പിന്നീട് ചെറിയ കഷ്ണങ്ങളാക്കിയ തണ്ണിമത്തന്റെ മുക്കാൽ ഭാഗവും തണുത്ത പാൽ കൂട്ടിലേക്ക് ചേർത്തിളക്കുക. ബാക്കിയുള്ള തണ്ണിമത്തൻ കൈ കൊണ്ട് ഉടച്ച് പാലിലേക്ക് മിക്സാക്കി ഗ്ലാസുകളിലേക്ക് പകർത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *