"> ക്വിക്ക് ഖാട്ടിറോൾ | Malayali Kitchen
HomeRecipes ക്വിക്ക് ഖാട്ടിറോൾ

ക്വിക്ക് ഖാട്ടിറോൾ

Posted in : Recipes on by : Vaishnavi

1. കടലമാവ് – മുക്കാൽ കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
2. പച്ചമുളക് – ഒന്ന്, ചെറുതായി അരിഞ്ഞത്
തക്കാളി, അരി കളഞ്ഞു ചെറുതായി അരിഞ്ഞത് – അരക്കപ്പ്
കാപ്സിക്കം െചറുതായി അരിഞ്ഞത് – അരക്കപ്പ്
ചീര ചെറുതായി അരിഞ്ഞത് – അരക്കപ്പ്
കൂൺ െചറുതായി അരിഞ്ഞ് ഒന്നു വഴറ്റിയത് – അരക്കപ്പ്
3. എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം
^^^^^^^^^^^^^^^^^^^^^^^^^^

∙ ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു ദോശ മാവിന്റെ പാകത്തിൽ കലക്കിവയ്ക്കണം.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കണം.
∙ നോൺസ്റ്റിക് പാനിൽ മാവ് കോരിയൊഴിച്ചു ദോശ പോ ലെ പരത്തണം.
∙ വെന്തു നിറം മാറിത്തുടങ്ങുമ്പോൾ അല്പം എണ്ണ ചുറ്റി നും ഒഴിച്ചുകൊടുക്കണം.
∙ ഇനി ദോശ മറിച്ചിട്ടശേഷം ചട്ടുകംകൊണ്ടു മെല്ലേ അമർത്തിക്കൊടുക്കുക.
∙ പച്ചക്കറികൾ വെന്ത്, ദോശ ലൈറ്റ്ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക.
∙ കട്‌ലറ്റ് പൊടിച്ചത്, ഇറച്ചി മിൻസ്, ഉരുളക്കിഴങ്ങു മസാല.. ഇങ്ങനെ ഇഷ്ടമുള്ള ഫില്ലിങ് നിറച്ചു ചുരുട്ടി ഖാട്ടിറോൾ പോലെയാക്കി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *