"> തണ്ണിമത്തൻ സോർബെ | Malayali Kitchen
HomeRecipes തണ്ണിമത്തൻ സോർബെ

തണ്ണിമത്തൻ സോർബെ

Posted in : Recipes on by : Vaishnavi

 

1. തണ്ണിമത്തങ്ങ ജ്യൂസ് – ഒന്നരക്കപ്പ്
വെള്ളം – അരക്കപ്പ്
പഞ്ചസാര – അരക്കപ്പ്
പുതിനയില – നാല് ഇല
2. മുട്ടവെള്ള – ഒരു മുട്ടയുടേത്

പാകം ചെയ്യുന്ന വിധം
^^^^^^^^^^^^^^^^^^^^^^

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു തിളപ്പിച്ചു വാങ്ങുക.
∙ ചൂടാറിയശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കണം.
∙ ഏകദേശം നാലു മണിക്കൂർ കഴിയുമ്പോൾ പുറത്തെടുക്കുക. തൊട്ടാൽ പൊടിഞ്ഞു വരുന്ന പാകമാണ് ഇത്. പുറത്തെടുത്തു സ്പൂൺ കൊണ്ട് ഉടച്ചശേഷം മിക്സിയിലാക്കി ഒന്നടിക്കുക. വീണ്ടും ഫ്രീസറിൽ വച്ചു നാലു മണിക്കൂർ ഫ്രീസ് ചെയ്യുക. രണ്ടു പ്രാവശ്യമെങ്കിലും ഇങ്ങനെ അടിക്കുകയും സെറ്റ് ചെയ്യുകയും വേണം.
∙ ഏറ്റവും ഒടുവിലത്തെ തവണ അടിക്കുമ്പോൾ മുട്ടവെള്ളയും ചേർത്ത് അടിക്കുക. ഫ്രീസറിൽ വച്ചു നാലു മണിക്കൂർ സെറ്റ് െചയ്യുക.
∙ സ്കൂപ്പർകൊണ്ടു ചെറിയ ബോളുകളാക്കി കോരി ഭംഗിയുള്ള പാത്രത്തിലാക്കി പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പുക

Leave a Reply

Your email address will not be published. Required fields are marked *