"> പൂരൻ പോളി | Malayali Kitchen
HomeRecipes പൂരൻ പോളി

പൂരൻ പോളി

Posted in : Recipes on by : Vaishnavi

 

1. കടലപ്പരിപ്പ് – ഒരു കപ്പ്
2. നെയ്യ് – രണ്ടു ചെറിയ സ്പൂൺ
3. ചുക്കുപൊടി – ഒരു െചറിയ സ്പൂൺ
ജാതിക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ
4. ശർക്കര പൊടിച്ചത് – ഒരു കപ്പ്
5. ഗോതമ്പുപൊടി – ഒന്നരക്കപ്പ്
6. ഉപ്പ് – അര ചെറിയ സ്പൂൺ
െനയ്യ്/എണ്ണ – ഒരു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

∙ കടലപ്പരിപ്പ് നന്നായി കഴുകി കുക്കറിൽ വേവിച്ച് ഊറ്റിവ യ്ക്കുക.
∙ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ചശേഷം കടല പ്പരിപ്പും ശർക്കര പൊടിച്ചതും ചേർത്തു െചറുതീയിൽ വച്ചു വരട്ടിയെടുക്കണം. ഇടയ്ക്കിെട ഇളക്കിെക്കാടുക്ക ണം. വെള്ളം മുഴുവന്‍ വറ്റി നന്നായി വരണ്ടശേഷം വാ ങ്ങി നന്നായി ഉടച്ചു മാറ്റിവയ്ക്കണം. ഇതാണ് പൂരന്‍ അഥവാ ഫില്ലിങ്.
∙ േഗാതമ്പുപൊടിയിൽ ആറാമത്തെ ചേരുവയും അല്പാല്പം െവള്ളവും ചേർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കി 15–20 മിനിറ്റ് അനക്കാതെ വയ്ക്കണം. പിന്നീട് വലിയ ഉരുളകളാക്കി വയ്ക്കുക.
∙ ഓരോ ബോളും മൂന്നിഞ്ചു വട്ടത്തിൽ പരത്തിയശേഷം ന ടുവിൽ അല്പം പൂരൻ വച്ച് അരികു കൂട്ടിപ്പിടിച്ചു പൂരന്‍ മൂടി അല്പം െപാടി തൂവി ചപ്പാത്തിപോലെ പരത്തുക.
∙ തവയിൽ െനയ്യ് മയം പുരട്ടി ഓേരാ പൂരൻപോലി വീതം തിരിച്ചും മറിച്ചുമിട്ടു ചപ്പാത്തിപോലെ ചുെട്ടടുക്കുക.
∙ ഗോതമ്പുെപാടിക്കു പകരം പകുതി വീതം ൈമദയും ഗോ തമ്പുപൊടിയും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *