"> കുഴി പനിയാരം | Malayali Kitchen
HomeRecipes കുഴി പനിയാരം

കുഴി പനിയാരം

Posted in : Recipes on by : Vaishnavi

 

വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റിയ ഒരു സ്നാക്ക്സ് ആണിത്.

വേണമെങ്കില്‍ ഇതിനായി മാവുണ്ടാക്കി വയ്ക്കാം. തലേന്നേ ആട്ടി വയ്ക്കാണ്ടി വരും മാവ് പുളിയ്ക്കാന്‍. എന്നാല്‍ ബാക്കി വരുന്ന ഇഡ്ഡലി/ ദോശ മാവ് കൊണ്ട് മിനുട്ടുകള്‍ക്കുള്ളില്‍ ഇതുണ്ടാക്കാം .

തമിഴില്‍ ഇതിനു കുഴി പനിയാരം എന്നാണുe പറയുന്നത്. ഒരു ട്രഡീഷണല്‍ ചെട്ടിനാട് വിഭവം ആണിത്. കുഴിയ്ക്കകത്ത് ഉണ്ടാക്കുന്നത്‌ കൊണ്ടാണ് .ഈ പേര് ( കുഴി എന്ന് വച്ചാല്‍നമ്മുടെ ഉണ്ണിയപ്പ ചട്ടിയിലെ കുഴി തന്നെ). തമിള്‍ പുതു വര്‍ഷത്തില്‍ അവര്‍ റവ കൊണ്ട് മധുരമുള്ള പനിയാരം ഉണ്ടാക്കും. നമ്മള്‍ അതിനു റവ ഉണ്ണിയപ്പം എന്ന് പറയും.

അപ്പൊ നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ എരുവുള്ള ഉണ്ണിയപ്പം ഉണ്ടാക്കിയാലോ
വേണ്ട സാധനങ്ങള്‍

ഇഡ്ഡലി മാവ് :- അര കപ്പ്‌
സവാള / ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് :- ആറു ടേബിള്‍ സ്പൂണ്‍
പച്ച മുളക് ചെറുതായി അരിഞ്ഞത് :- ഒരെണ്ണം
കറിവേപ്പില + മല്ലിയില കുനു കുനെ അരിഞ്ഞത് :- രണ്ടു സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് :- അര സ്പൂണ്‍
കടുക് :- ഒരു സ്പൂണ്‍
എണ്ണ :- ഒരു സ്പൂണ്‍

എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളകും ഇഞ്ചിയും വഴറ്റുക. ഇനി സവാളയും ഇലകളും ചേര്‍ത്ത് ഒന്ന് വാട്ടിയ ശേഷം ഇത് ഇഡ്ഡലി കൂട്ടില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഉണ്ണിയപ്പ ചട്ടി ചൂടാകുമ്പോള്‍ എണ്ണ മെല്ലെ തടവിയ ശേഷം കോരിയൊഴിക്കുക. (മറിച്ചിടാന്‍ മറക്കല്ലേ.. ) രണ്ടു വശവും മൊരിച്ചെടുക്കുക. വേണമെങ്കില്‍ തേങ്ങാ ചമ്മന്തി ഉണ്ടാക്കി കഴിയ്ക്കാം. ഇനി ചമ്മന്തി ഒന്നും ഇല്ലെങ്കിലും ഇത് കഴിയ്ക്കാം

Leave a Reply

Your email address will not be published. Required fields are marked *