26 April, 2021
ബട്ടർ കേക്ക്
Posted in : Recipes on by : Vaishnavi
മൈദാ-1.5 cup
പൊടിച്ച പഞ്ചസാര -1 cup
മുട്ട -3
ഉപ്പില്ലാത്ത ബട്ടർ -200g
ബേക്കിംഗ് പൗഡർ -1 tsp
പാൽ -4tbsp
ഉപ്പ് -രണ്ടു നുള്ള്
മൈദയും ,ബേക്കിംഗ് പൗഡറും ,ഉപ്പും കൂടി മിക്സ് ചെയ്തു വയ്ക്കുക.ഒരു ബൗൾ-ൽ ബട്ടർ നന്നായി ബീറ്റ ചെയ്തു സോഫ്റ്റ് ആക്കുക.
ഇതിലേക്ക് പഞ്ചസാര,മുട്ട എന്നിവ ചേർത്ത് ബീറ്റ ചെയ്യുക.മൈദയുടെ കൂട്ട കുറച്ചു കുറച്ചായി ചേർത്ത് യോജിപ്പിച്ചെടുക്കുക.
പാലും ചേർത്തിളക്കുക.ഇത് ബേക്കിംഗ് ടിൻ -ലേക്ക് ഒഴിക്കുക.
ബേക്ക് ചെയ്യാൻ:
ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് ചൂടാക്കുക.അതിനുശേഷം ബേക്കിംഗ് ടിൻ വച്ച് കൊടുത്തു 30-40 മിനിറ്റ് വരെ ബേക്ക് ചെയ്യുക.