"> നാടൻ കോഴിക്കറി | Malayali Kitchen
HomeRecipes നാടൻ കോഴിക്കറി

നാടൻ കോഴിക്കറി

Posted in : Recipes on by : Vaishnavi

ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
ഇതിൽ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ചെറിയ സ്പൂൺ കുരുമുളക് ചതച്ചത്, ഒരു വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു നാരങ്ങയുടെ നീര്, ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.

ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചതച്ചതും ഒരുപിടി തേങ്ങാക്കൊത്തും ഒരു ചെറിയ സ്പൂൺ പെരുംജീരകവും ചേർത്ത് നന്നായി മൂപ്പിക്കുക.
ഇതിലേക്ക് മൂന്നു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക.
മൂന്നു വലിയ സ്പൂൺ കശ്മീരി മുളകുപൊടിയും രണ്ടു വലിയ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് പച്ചമണം മാറുംവരെ മൂപ്പിക്കുക.

ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് പാകം ചെയ്യുക.
ഒരു തക്കാളി പൊടിയായി അരിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത്, ഗരംമസാലപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് തക്കാളി വെന്തുടയും വരെ പാകം ചെയ്യുക.
ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് ചിക്കൻ വേവിക്കുക.

വെള്ളത്തിനു പകരം ചിക്കൻ സ്റ്റോക്കും ചേർക്കാം.
രണ്ടു കപ്പ് വെള്ളത്തിൽ കോഴിയുടെ കഴുത്തും മറ്റ് എല്ലുഭാഗങ്ങളും ഇട്ട് അല്പം മഞ്ഞൾപ്പൊടിയും കറിവേപ്പിലയും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.
ചെറുതീയിൽ 20 മിനിറ്റ് പാകം പാകം ചെയ്തെടുത്താൽ സ്റ്റോക്ക് റെഡി.

Leave a Reply

Your email address will not be published. Required fields are marked *