"> ഉള്ളി തക്കാളി പച്ചടി | Malayali Kitchen
HomeRecipes ഉള്ളി തക്കാളി പച്ചടി

ഉള്ളി തക്കാളി പച്ചടി

Posted in : Recipes on by : Vaishnavi

ഒരു സവാള നീളത്തിൽ അരിഞ്ഞത്, ഒരു തക്കാളി നീളത്തിലരിഞ്ഞത്, രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞത്, അൽപം കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ഒരു ബൗളിലാക്കി കൈകൊണ്ട് ഞെരടി യോജിപ്പിക്കുക. ഇതിലേക്ക് 200 മില്ലിലിറ്റർ കട്ടത്തൈര് കൂടി ഒഴിച്ച് മാറ്റി വയ്ക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക് മൂപ്പിക്കുക. മൂന്നു ചുവന്നുള്ളി വട്ടത്തിലരിഞ്ഞതും രണ്ടു വറ്റൽ മുളക് രണ്ടാക്കിയതും അൽപം കറിവേപ്പിലയും അര ചെറിയ സ്പൂൺ കായംപൊടിയും ചേർത്ത് മൂപ്പിച്ച് ഉള്ളി – തൈര് മിശ്രിതത്തിൽ ചേർത്ത് യോജിപ്പിക്കുക.
ഒരുപാട് ജോലിഭാരമില്ലാത്ത ഒരുഗ്രൻ കടുക് താളിച്ച ഉള്ളി തക്കാളി പച്ചടിയാണിത്. അധികം കറികളില്ലാത്ത ദിവസം ഇതൊരു മുതൽക്കുട്ടാണ്. ബിരിയാണിക്കും ചോറിനും ഒപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *