"> മുളക് അരച്ച മീൻ കറി | Malayali Kitchen
HomeRecipes മുളക് അരച്ച മീൻ കറി

മുളക് അരച്ച മീൻ കറി

Posted in : Recipes on by : Vaishnavi

ഒരു കിലോ മീൻ കഴുകി വൃത്തിയാക്കി കഷണങ്ങൾ ആക്കി വയ്ക്കുക.
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ ഉലുവ മൂപ്പിക്കുക. ഇതിലേക്ക് രണ്ടു വലിയ സ്പൂൺ വീതം ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ നാലു-അഞ്ചു വലിയ സ്പൂൺ കശ്മീരി മുളകുപൊടി, ഒരു വലിയ സ്പൂൺ മല്ലിപ്പൊടി, ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടി എന്നിവ അല്പം വെള്ളത്തിൽ കുഴച്ചത് ചേർക്കുക. പച്ച മണം മാറിയശേഷം രണ്ട് തക്കാളി അരച്ചത് ചേർത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ കറിവേപ്പിലയും മൂന്നു പച്ചമുളക് അരിഞ്ഞതും വെള്ളത്തിൽ കുതിർത്ത അഞ്ചു കുടംപുളി കഷണവും (പകരം വാളൻപുളിയും ഉപയോഗിക്കാം) പാകത്തിന് വെള്ളവും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക.

ഇനി മീൻ കഷണങ്ങളും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് കറിയിൽ ചേർത്തു വിളമ്പാം.
ഈ മുളകിട്ട മീൻ കറിയും കപ്പയും അസാധ്യ കോമ്പിനേഷനാണ്. മീൻ കറി മൂന്നു മണിക്കൂറെങ്കിലും വച്ചിരുന്ന ശേഷം കഴിക്കുന്നതാണ് രുചികരം.

Leave a Reply

Your email address will not be published. Required fields are marked *