28 April, 2021
ഇടിച്ചക്ക കട്ലറ്റ്

ചേരുവകൾ
————————-
• ഇടിചക്ക — രണ്ടര കപ്പ്
• ഉരുളക്കിഴങ്ങ് –2 എണ്ണം
• സവാള – 1
• പച്ചമുളക് — 3 എണ്ണം
• ഇഞ്ചി — 1 ടേബിൾസ്പൂൺ
• വെളുത്തുള്ളി — 1 ടേബിൾസ്പൂൺ
• മഞ്ഞൾ പൊടി — 1/ 4 ടീസ്പൂൺ
• മുളക് പൊടി — 1 ടീസ്പൂൺ
• കുരുമുളക് പൊടി — 1 ടീസ്പൂൺ
• ഗരം മസാല — 1/ 2 ടീസ്പൂൺ
• മുട്ട — 2 എണ്ണം
• ബ്രഡ് ക്രമ്സ്
• കറി വേപ്പില
• ഉപ്പ്
• വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
———————————
ഇടിച്ചക്ക തൊലിയും കൂഞ്ഞയും കളഞ്ഞു ചെറുതാക്കി മുറിച്ചു ഒരു കുക്കറിൽ ഇട്ട് ആവശ്യത്തിന് ഉപ്പും ,മഞ്ഞൾ പൊടിയും അര കപ്പ് വെള്ളവും ചേർത്ത് രണ്ടു വിസിൽ വരുന്ന വരെ വേവിക്കുക .വിസിൽ വന്ന ശേഷം പ്രഷർ ഫുൾ കളഞ്ഞു കുക്കർ തുറക്കാം .വേവിച്ച ചക്ക ഒന്ന് ചതച്ചു എടുക്കുക . രണ്ടു ഉരുളക്കിഴങ്ങും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് പുഴുങ്ങി എടുത്തു തൊലികളഞ്ഞു ഒന്ന് ഉടച്ചെടുത്തു വെക്കുക . ഒരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .ഇതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,സവാള ,കറി വേപ്പില എന്നിവയും കുറച്ചു ഉപ്പും ചേർത്ത് നന്നായി വഴറ്റുക .സവാള വഴന്നതിലേക്കു മഞ്ഞൾ പൊടി ,മുളക് പൊടി ,കുരുമുളക് പൊടി ,ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക .ഇതിലേക്ക് ചതച്ച ചക്ക ചേർത്ത് മിക്സ് ചെയ്യുക ,മസാലയും ചക്കയും നന്നായി മിക്സ് ആയാൽ ഉരുളക്കിഴങ്ങു പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യുക .ഉപ്പും മുളകും നോക്കി ഈ സമയത്തു ചേർത്ത് കൊടുക്കാം . എല്ലാം മിക്സ് ആയാൽ സ്റ്റോവ് ഓഫ് ചെയ്തു കട്ലറ്റ് മിക്സ് തണുക്കാൻ വെക്കാം .തണുത്ത ശേഷം മിക്സ് എടുത്തു കട്ലറ്റ് ഷേപ്പ് ചെയ്യാം .ഇനി ഒരു ബൗളിൽ മുട്ടയും കുറച്ചു ഉപ്പും ചേർത്ത് ബീറ്റ് ചെയ്തു എടുക്കാം .ഷേപ്പ് ചെയ്ത കട്ലറ്റ് മുട്ട മിക്സിൽ മുക്കിയ ശേഷം ബ്രഡ് ക്രമ്സിൽ ഉരുട്ടി എടുക്കുക .ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കട്ലറ്റ് ഓരോന്നും ഇട്ടു കൊടുക്കുക .ഒരു വശം ഫ്രൈ ആയാൽ കട്ലറ്റ് തിരിച്ചിട്ടു കൊടുക്കാം .രണ്ടു വശവും നന്നായി ഫ്രൈ ആയാൽ വെളിച്ചെണ്ണയിൽ നിന്നും എടുത്തു മാറ്റം .