29 April, 2021
ചെമ്മീൻ ബോണ്ട

1. ചെമ്മീൻ തൊണ്ടു കളഞ്ഞത് – 200 ഗ്രാം
2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
പെരുംജീരകംപൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. എണ്ണ – പാകത്തിന്
4. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
കറിവേപ്പില, മല്ലിയില – അൽപം വീതം, പൊടിയായി അരിഞ്ഞത്
5. ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ച് ഉടച്ചത്
6. കടലമാവ് – മുക്കാൽ കപ്പ്
കോൺഫ്ളോർ – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
7. വെള്ളം – പാകത്തിന്
പാകം െചയ്യുന്ന വിധം
*********
∙ ചെമ്മീൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി വേവിച്ചെടുക്കണം.
∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം ചെമ്മീ ൻ വേവിച്ചതു ചേർത്തു വഴറ്റുക.
∙ ഇതിലേക്ക് ഉരുളക്കിഴങ്ങും ചേർത്തു വഴറ്റി യോജിപ്പിക്കണം.
∙ അടുപ്പിൽ നിന്നു വാങ്ങി ചെറിയ ഉരുളകളാക്കി വയ്ക്കണം.
∙ ആറാമത്തെ ചേരുവ പാകത്തിനു വെള്ളം േചർത്തു കുറു കെ കലക്കിയ ശേഷം ഓരോ ഉരുളയും ഈ മാവിൽ മുക്കി, ചൂടായ എണ്ണയില്‍ വറുത്തു കോരുക.