"> ബീഫ് വരട്ടിയത് | Malayali Kitchen
HomeRecipes ബീഫ് വരട്ടിയത്

ബീഫ് വരട്ടിയത്

Posted in : Recipes on by : Vaishnavi

 

ചേരുവകൾ
****

1. വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ

2. കറിവേപ്പില – മൂന്നു തണ്ട്

സവാള – രണ്ടര, അരിഞ്ഞത്

വെളുത്തുള്ളി – 12 അല്ലി, ചതച്ചത്

ഇഞ്ചി – ഒരു കഷണം, ചതച്ചത്

പച്ചമുളക് – അഞ്ച്, പിളർന്നത്

3. തക്കാളി – രണ്ട്, അരിഞ്ഞത്

4. മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ

മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ?

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗ്രാമ്പൂ – അഞ്ച്

കറുവാപ്പട്ട – ഒരു കഷണം

5. ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്

6. ഉപ്പ് – പാകത്തിന്

 

പാകം െചയ്യുന്ന വിധം
*********

∙ പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙ പകുതി വഴന്ന ശേഷം തക്കാളി ചേർത്തു മൂക്കുമ്പോൾ നാലാമത്തെ ചേരുവ ചേർക്കണം.

∙ ഇത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ബീഫും ഉപ്പും അരക്കപ്പ് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ ആറ്–ഏഴു വിസിൽ വരും വരെ വേവിക്കണം.

∙ കുറഞ്ഞത് 25 മിനിറ്റിനു ശേഷം കുക്കർ തുറന്ന് ചെറുതീയി ൽ ബീഫ് വേവിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *