"> വ്യത്യസ്ത രുചിയിൽ ഫിഷ് മസാല | Malayali Kitchen
HomeRecipes വ്യത്യസ്ത രുചിയിൽ ഫിഷ് മസാല

വ്യത്യസ്ത രുചിയിൽ ഫിഷ് മസാല

Posted in : Recipes on by : Vaishnavi

 

1. മീൻ – അരക്കിലോ

2. വറ്റൽമുളക് – ആറ്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി – ആറ് അല്ലി

3. എണ്ണ – രണ്ടു വലിയ സ്പൂൺ

4. ചുവന്നുള്ളി – കാൽ കപ്പ്, അരച്ചത്

5. തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്

6. വാളൻപുളി പിഴിഞ്ഞത്, ചെറുനാരങ്ങാനീര്, ഉപ്പ് – പാകത്തിന്

7. പച്ചമുളക് – ആറ്, അറ്റം പിളർന്നത്

ഇഞ്ചി അരിഞ്ഞത് – അര ചെറിയ സ്പൂൺ

8. കറിവേപ്പില – കുറച്ച്

9. ഉലുവ വറുത്തു പൊടിച്ചത് – അര ചെറിയ സ്പൂൺ

 

പാകം െചയ്യുന്ന വിധം
^^^^^^^^^^^^^^^^^^^^^^^^

∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക. അരപ്പു വെള്ളം മാറ്റിവയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി അരച്ചതു ചേർത്തു നന്നായി വഴറ്റിയ ശേഷം വറ്റൽമുളക് അരച്ചതു ചേർത്തു വീണ്ടും നന്നായി വഴറ്റുക.

∙ ഇതിലേക്കു തേങ്ങ അരച്ചതു ചേർത്തിളക്കണം.

∙ മൂത്ത മണം വരുമ്പോൾ അരപ്പു വെള്ളം ചേർത്തിളക്കി പാകത്തിനു പുളിവെള്ളവും നാരങ്ങാനീരും ഉപ്പും ചേർത്തിളക്കണം.

∙ ചാറു തിളയ്ക്കുമ്പോൾ മീൻ കഷണങ്ങളും പച്ചമുളകും ഇഞ്ചിയും ചേർത്തിളക്കുക.

∙ ഇതിലേക്കു കറിവേപ്പിലയും ആവശ്യമെങ്കിൽ വെള്ളവും ചേർത്തു വേവിക്കുക.

∙ മീൻ വെന്തു ചാറു കുറുകണം. ഇതിനു മുകളിൽ വറുത്തു പൊടിച്ച ഉലുവാപ്പൊടിയും വിതറി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *