"> പാലക്ക് പായസം | Malayali Kitchen
HomeRecipes പാലക്ക് പായസം

പാലക്ക് പായസം

Posted in : Recipes on by : Vaishnavi

 

ചേരുവകൾ
****

1. പാലക് ചീര – ഒരു പിടി, കഴുകി വൃത്തിയാക്കിയത്

2. നെയ്യ് – രണ്ടു ചെറിയ സ്പൂൺ

3. പാൽപൊടി – രണ്ടു – മൂന്നു വലിയ സ്പൂൺ

4. ചൗവ്വരി – മുക്കാൽ – ഒരു കപ്പ്

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

5. പാൽ – മുക്കാൽ – ഒരു ലീറ്റർ

6. പഞ്ചസാര/കണ്ടൻസ്ഡ് മിൽക് – മുക്കാൽ കപ്പ്

7. ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ

8. നട്സ് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം
*******

∙ ഒരു പാനിൽ നെയ്യ് ചൂടാക്കി പാലക് ചീര വഴറ്റുക. പച്ചമണം മാറി മൃദുവായി വരുന്ന പാകത്തിൽ അടുപ്പിൽ നിന്നു വാങ്ങി ചൂടാറാനായി മാറ്റി വയ്ക്കുക.

∙ നന്നായി ചൂടാറിയ ശേഷം അൽപം വെള്ളവും പാൽപൊടിയും ചേർത്ത് മിക്സിയിൽ അരയ്ക്കുക. ഇത് അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

∙ ചൗവ്വരി പഞ്ചസാര ചേർത്തു വേവിച്ചെടുക്കണം. ചൗവ്വരിയുടെ വെള്ളനിറം മാറി കണ്ണാടിപോലെയാകുന്നതാണ് പാകം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ പാൽ ചൂടാക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ വേവിച്ച ചൗവ്വരി ചേർത്തു നന്നായി ഇളക്കുക.

∙ ഇതിലേക്ക് പഞ്ചസാരയോ കണ്ടൻസ്ഡ് മിൽക്കോ ചേർത്തിളക്കുക.

∙ ഇനി പാലക് ചീര അരച്ച് അരിച്ചെടുത്തതു കൂടി ചേർത്ത് ഇടത്തരം തീയിൽ തുടരെയിളക്കി പാകം ചെയ്യുക. പായസം കുറുകിപ്പോയാൽ പാൽ ചേർത്ത് അയവു വരുത്താം. കൂടുതൽ അയഞ്ഞു പോകുകയാണെങ്കിൽ അൽപം അരിപ്പൊടി കുറുക്കി ചേർത്താൽ മതി.

∙ അടുപ്പിൽ നിന്നു വാങ്ങി ഏലയ്ക്ക പൊടിച്ചതു ചേർത്ത് ഇളക്കി, മുകളിൽ നട്സും വിതറി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *