"> പുളിശ്ശേരി / മോരുകറി | Malayali Kitchen
HomeRecipes പുളിശ്ശേരി / മോരുകറി

പുളിശ്ശേരി / മോരുകറി

Posted in : Recipes on by : Vaishnavi

 

മോര് – 2 കപ്പ്

കുമ്പളങ്ങ / പപ്പായ / വെള്ളരിയ്ക്ക അരിഞ്ഞത് – 1 കപ്പ്

ചെറിയ ഉള്ളി – 4 എണ്ണം

തേങ്ങ ചിരണ്ടിയത് – ½ കപ്പ്

ജീരകം – ½ ടീസ്പൂണ്‍

വെളുത്തുള്ളി – 2 അല്ലി

കറിവേപ്പില – 1 ഇതള്

പച്ചമുളക് – 2 എണ്ണം

മുളകുപൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – 1 നുള്ള്

കടുക് – ½ ടീസ്പൂണ്‍

ഉലുവ – ¼ ടീസ്പൂണ്‍

വറ്റല്‍മുളക് – 2 എണ്ണം

എണ്ണ – 2 ടേബിള്‍സ്പൂണ്‍

വെള്ളം – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം
********
വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.

തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക.

വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1 കപ്പ് വെള്ളം ചേര്‍ത്ത് മീഡിയം തീയില്‍ അടച്ച് വച്ച് വേവിക്കുക.

ഇതിലേയ്ക്ക് തീ കുറച്ച ശേഷം അരച്ച ചേരുവ ചേര്‍ത്തിളക്കുക. പിന്നീട് മോര് ചേര്‍ത്ത് അല്പനേരം ഇളക്കി (തിളയ്ക്കരുത്) തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.

പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ചശേഷം വറ്റല്‍മുളക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.

ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മുളകുപൊടി ചേര്‍ത്തിളക്കി പുളിശേരിയില്‍ യോജിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *