"> ഹെൽത്തി വെജിറ്റബിൾ സാലഡ് | Malayali Kitchen
HomeRecipes ഹെൽത്തി വെജിറ്റബിൾ സാലഡ്

ഹെൽത്തി വെജിറ്റബിൾ സാലഡ്

Posted in : Recipes on by : Vaishnavi

 

1. കാരറ്റ് – നാല്, നീളത്തിൽ കനം കുറച്ചു മുറിച്ചത്

കാബേജ് കനം കുറച്ചരിഞ്ഞത് – ഒന്നരക്കപ്പ്

സവാള – ഒരു ചെറുത്, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

കാപ്സിക്കം – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

2. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

തേൻ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. മല്ലിയില പൊടിയായി അരിഞ്ഞത് – പാകത്തിന്

4. നൂഡിൽസ് വറുത്തത് – അലങ്കരിക്കാൻ

 

പാകം െചയ്യുന്ന വിധം
*********

∙ ഒന്നാമത്തെ േചരുവ അരിഞ്ഞതു തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം. ഇതാണ് ഡ്രസ്സിങ്.

∙ വിളമ്പുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ ഊറ്റിയെടുത്ത ശേഷം ഡ്രസ്സിങ്ങും മല്ലിയിലയും ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ മുകളിൽ നൂഡിൽസ് വിതറി വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *