1 May, 2021
ഇടി അട

1. മല്ലി – രണ്ടു വലിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കശ്മീരി മുളക് – രണ്ട്
പെരുംജീരകം – ഒന്നര ചെറിയ സ്പൂൺ
ജീരകം – മുക്കാൽ ചെറിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ
കറുവാപ്പട്ട – രണ്ടു കഷണം
ഗ്രാമ്പൂ – നാല്
2. ഇറച്ചി പൊടിയായി അരിഞ്ഞത് – 250 ഗ്രാം
3. വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. വെള്ളം – അരക്കപ്പ്
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6. സവാള – നാല്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
7. ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിയില – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8. വെള്ളം – ഒന്നരക്കപ്പ്
ഉപ്പ് – പാകത്തിന്
9. പത്തിരിപ്പൊടി – ഒരു കപ്പ്
പാകം െചയ്യുന്ന വിധം
*********
∙ ഒന്നാമത്തെ ചേരുവ ചുവക്കെ വറുത്തു പൊടിക്കണം.
∙ ഇറച്ചി കഴുകി വാരി വറുത്തു പൊടിച്ച മസാലയും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ഉപ്പും ചേർത്തു നന്നായി കുഴച്ച്, 15 മിനിറ്റ് വയ്ക്കുക. ഇതു പാകത്തിനു വെള്ളം ചേ ർത്തു വേവിച്ചു വറ്റിച്ചെടുക്കണം.
∙ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും ചേർത്തു വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോൾ ഇറച്ചി വേവിച്ചതു ചേർത്തിള ക്കി നന്നായി ഉലർത്തിയെടുക്കണം.
∙ ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങുക. ഇതാണ് ഫില്ലിങ്.
∙ ഉപ്പു ചേർത്തു തിളപ്പിച്ച വെള്ളം അൽപാൽപം വീതം അ രിപ്പൊടിയിൽ ചേർത്തു മയത്തിൽ കുഴച്ചു മാവു തയാറാ ക്കുക. കൈയിൽ അൽപം എണ്ണ പുരട്ടി വേണം മാവു കുഴയ്ക്കാൻ.
∙ കുഴച്ച മാവ് ഇടിയപ്പത്തിന്റെ ചില്ലിട്ട സേവനാഴിയിലാക്കി എണ്ണ പുരട്ടി വച്ചിരിക്കുന്ന വാഴയിലയിലേക്കു വട്ടത്തിൽ അൽപം കനത്തിൽ പിഴിയണം.
∙ ഇതിന്റെ ഒരു വശത്തു തയാറാക്കിയ ഫില്ലിങ് വച്ച്, മറുപകു തി കൊണ്ടു മൂടണം.
∙ ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് വേവിച്ചെടുക്കുക.
∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം വിളമ്പാം. ചൂടോ ടെ എടുത്താൽ കൈയിൽ ഒട്ടാൻ സാധ്യതയുണ്ട്.