"> കപ്പ–ചെമ്മീൻ കട്‍‌ലറ്റ് | Malayali Kitchen
HomeRecipes കപ്പ–ചെമ്മീൻ കട്‍‌ലറ്റ്

കപ്പ–ചെമ്മീൻ കട്‍‌ലറ്റ്

Posted in : Recipes on by : Vaishnavi

 

1. എണ്ണ – പാകത്തിന്
2. സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി കനം കുറച്ചരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഇഞ്ചി കനം കുറച്ചരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
3. മുളകുപൊടി – അര വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മീറ്റ് മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
4. ഇടത്തരം ചെമ്മീൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയത് – 250 ഗ്രാം
കുടംപുളി – രണ്ടു കഷണം
ഉപ്പ് – പാകത്തിന്
5. കപ്പ – ഒരു കിലോ
6. മുട്ട – രണ്ട്
7. റൊട്ടിപ്പൊടി – പാകത്തിന്

 

പാകം ചെയ്യുന്ന വിധം
********

∙ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റിയ ശേഷം മൂന്നാമത്തെ ചേരുവ ചേർ‌ത്തു മൂപ്പിക്കുക.
∙ ഇതിലേക്കു ചെമ്മീനും കുടംപുളിയും ഉപ്പും ചേർത്തു വേവിച്ചു ചാറു വറ്റിച്ച് ഉലർത്തിയെടുക്കണം.
∙ കപ്പ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ധാരാളം വെള്ളവും ഉപ്പും ചേർത്തു വേവിച്ചൂറ്റുക. ചൂടോടെ തന്നെ ഉടച്ചു പേസ്റ്റു രൂപത്തിലാക്കണം.
∙ ഈ കപ്പ പേസ്റ്റ് ചെറുനാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി ഓരോ ഉരുളയുടെയും നടുവിൽ കുഴിയുണ്ടാക്കണം.
∙ ഈ കുഴിയിൽ ചെമ്മീൻ മിശ്രിതം അൽപാൽപം വീതം വച്ച് ഉരുട്ടി മെല്ലേ അമർത്തി കട്‍‌ലറ്റ് ആകൃതിയിലാക്കുക.
∙ ഓരോ കട്‍‌ലറ്റും മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *