"> പപ്പടം തോരൻ | Malayali Kitchen
HomeRecipes പപ്പടം തോരൻ

പപ്പടം തോരൻ

Posted in : Recipes on by : Vaishnavi

 

1. വെളിച്ചെണ്ണ – പാകത്തിന്

2. പപ്പടം – 10, ചെറിയ കഷണങ്ങളാക്കിയത്

3. കടുക് – അര ചെറിയ സ്പൂൺ

4. ചുവന്നുള്ളി അരിഞ്ഞത് – അരക്കപ്പ്

5. വറ്റൽമുളക് – നാല്, മുറിച്ചത്

കറിവേപ്പില – പാകത്തിന്

ഉപ്പ് – പാകത്തിന്

6. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

Group Admin: Shareef Kolakkadan
shareefbhaikk@gmail.com

പാകം െചയ്യുന്ന വിധം
*********

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി പപ്പടക്കഷണങ്ങൾ വറുത്തു വയ്ക്കുക.

∙ മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഉപ്പും ചേർത്തു നന്നായി വഴറ്റുക.

∙ ഇതിൽ തേങ്ങ ചുരണ്ടിയതും മഞ്ഞൾപ്പൊടിയും ചേർത്തിള ക്കി വെള്ളം നന്നായി വറ്റിക്കണം.

∙ ഇതിലേക്കു വറുത്തു വച്ച പപ്പടം ചേർത്തു നന്നായി ഇളക്കി വാങ്ങുക.

∙ പപ്പടം മെല്ലേ ഒന്നു പൊടിച്ച ശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *