"> കശുവണ്ടിപ്പരിപ്പു തോരൻ | Malayali Kitchen
HomeRecipes കശുവണ്ടിപ്പരിപ്പു തോരൻ

കശുവണ്ടിപ്പരിപ്പു തോരൻ

Posted in : Recipes on by : Vaishnavi

 

1. കശുവണ്ടിപ്പരിപ്പ് – ഒരു കപ്പ്

2. ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

വെളുത്തുള്ളി – രണ്ട് അല്ലി

ജീരകം – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

വെള്ളം – അൽപം

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5. ചുവന്നുള്ളി – മൂന്ന്, പൊടിയായി അരിഞ്ഞത്

വറ്റൽമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ കശുവണ്ടിപ്പരിപ്പ് പാകത്തിന് ഉപ്പും വെള്ളവും ചേർത്തു വേ വിച്ചു വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചു വയ്ക്കണം.

∙ ചട്ടിയിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിക്കുക.

∙ ഇതിലേക്ക് അരപ്പു ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റണം.

∙ കശുവണ്ടിപ്പരിപ്പും ചേർത്തു നന്നായി ഇളക്കി അഞ്ചു മിനിറ്റ് വേവിച്ചു വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *