"> നാടൻ ചേമ്പ് അസ്ത്രം | Malayali Kitchen
HomeRecipes നാടൻ ചേമ്പ് അസ്ത്രം

നാടൻ ചേമ്പ് അസ്ത്രം

Posted in : Recipes on by : Vaishnavi

 

1. നാടൻ ചേമ്പ് – 200 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്

2. ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

ചുവന്നുള്ളി – മൂന്ന്, പൊടിയായി അരിഞ്ഞത്

വറ്റൽമുളക് – മൂന്ന്, ചെറിയ കഷണങ്ങളാക്കിയത്

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

വെള്ളം – അൽപം

4. വാളൻപുളി പിഴിഞ്ഞത് – കാൽ കപ്പ്

5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

6. കടുക് – അര ചെറിയ സ്പൂൺ

കറിവേപ്പില – പാകത്തിന്

 

പാകം ചെയ്യുന്ന വിധം
*******

∙ ചേമ്പ് രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙ ചേമ്പിൽ വാളൻപുളി പിഴിഞ്ഞതു ചേർത്തു നന്നായി ഇള ക്കി യോജിപ്പിക്കണം.

∙ ഇതിലേക്ക് അരപ്പും ചേർത്തു നന്നായി ഇളക്കി അഞ്ചു മി നിറ്റ് വേവിക്കുക.

∙ തവി കൊണ്ട് കഷണങ്ങൾ മെല്ലേ ഒന്നുടച്ച് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കണം.

∙ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും താളിച്ച് കറിയു ടെ മുകളിൽ ഒഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *