"> ബനാന ഫിംഗർ ഫ്രൈ | Malayali Kitchen
HomeRecipes ബനാന ഫിംഗർ ഫ്രൈ

ബനാന ഫിംഗർ ഫ്രൈ

Posted in : Recipes on by : Vaishnavi

*ചേരുവകൾ*
****************
_നേന്ത്രപ്പഴം -2 എണ്ണം_
_മൈദ പൊടി -2 ടേബിൾ സ്പൂൺ_
_വെള്ളം – കുറച്ച്‌_
_പഞ്ചസാര -2 ടീസ്പൂൺ_
_ബ്രഡ് പൊടിച്ചത് -1 ടീസ്പൂൺ_
_ഓയിൽ – ഫ്രൈ ചെയ്യാൻ_
_*ഉണ്ടാക്കുന്ന വിധം*_
_അത്യാവശ്യം പഴുത്ത പഴം 2 ആക്കി മുറിച്ച്‌ വീണ്ടും ചെറിയ പീസ്‌ ആക്കി മുറിച്ച്‌ ( ഫിംഗേഴ്‌സ് പോലെ ) വെക്കണം._
_ഒരു ബൗളിൽ മൈദയും പഞ്ചസാരയും ഇട്ട് മിക്സ് ആക്കി കുറച്ച്‌ വെള്ളം ഒഴിച്ച്‌ ബാറ്റെർ ആക്കണം (അധികം ലൂസ് ആവാനും അധികം കട്ടി ആവാനും പാടില്ല )._
_ഇനി കട്ട് ചെയ്ത പഴം മൈദ ബാറ്ററിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി ഓയിലിൽ ഡീപ് ഫ്രൈ ചെയ്തെടുക്കാം._
_അടിപൊളി ബനാന ഫിംഗർ ഫ്രൈ റെഡി ._
________________________________
_ഇനി മൈദയും പഞ്ചസാരയും ഇല്ലാത്ത മുട്ട ചേർത്തുള്ള രീതി നോക്കാം_
_________________________________
_( രീതി :2 )_
*ആവശ്യമുള്ള സാധനങ്ങൾ:*
*******************************
_നേന്ത്രപ്പഴം -2_
_മുട്ട -1_
_​ബ്രഡ്​ ക്രംസ്​ -ആവശ്യത്തിന്​_
_ഒായിൽ -ആവശ്യത്തിന്​_
_*തയാറാക്കുന്ന വിധം*_
_നേന്ത്രപ്പഴം പകുതിയായി മുറിച്ച്​​, വിരൽ ആകൃതിയിൽ നീളത്തിൽ കട്ടുചെയ്​ത്​ വെക്കുക._
_മുട്ട മിക്​സിയിൽ ഇട്ട്​ അടിച്ച്​ വെക്കുക._
_ബ്രഡ്​ ക്രെംസ്​ ഒരു പരന്ന പാത്രത്തിലാക്കി വെക്കുക_.
_മുറിച്ചുവെച്ച പഴം ഒാരോന്നായി മുട്ടയിൽ മുക്കി, ​ബ്രഡ്​ ക്രെംസിൽ കോട്ട്​ ചെയ്​ത്​, തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക._

Leave a Reply

Your email address will not be published. Required fields are marked *