4 May, 2021
നത്തോലി മീന്‍ പീര

നത്തോലി- അരക്കിലോ
തേങ്ങ- അരമുറി
ഇഞ്ചി- ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി- കാല്‍സ്പൂണ്‍
കുടംപുളി- രണ്ട് എണ്ണം
കറിവേപ്പില- രണ്ട് തണ്ട്
ചെറിയ ഉള്ളി- മൂന്നെണ്ണം
പച്ചമുളക്- എരിവനുസരിച്ച്
എണ്ണ- പാകത്തിന്
Group Admin: Shareef Kolakkadan
shareefbhaikk@gmail.com
തയ്യാറാക്കുന്ന വിധം
^^^^^^^^^^^^^^^^^^^^^
തേങ്ങ ചിരവിയതും പച്ചമുളകും ചെറിയ ഉള്ളിയും മഞ്ഞള്‍പ്പടിയും നല്ലതു പോലെ ചതച്ചെടുക്കാം.
ശേഷം കുടംപുളി വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തെടുക്കണം.
മണ്‍ചട്ടി വൃത്തിയാക്കി കുടമ്പുളി ചതച്ചതും മീനും തേങ്ങ ചതച്ചതും അല്പം വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.
മീന്‍ ഉടഞ്ഞ് പോവാതെ വേണം വേവിയ്ക്കാന്‍.
ആവി വന്നാല്‍ അല്പം ഉപ്പും കൂടി ചേര്‍ത്ത് വെള്ളം വറ്റിയ്ക്കാന്‍ ശ്രമിക്കുക.
ശേഷം വെന്ത് കഴിയുമ്പോള്‍ അല്പം എണ്ണ ഇതിനു മുകളില്‍ ചാലിയ്ക്കാം.
ഇനി അടുപ്പില്‍ നിന്നും ഇറക്കി വെച്ച ശേഷം കറിവേപ്പില ഇട്ട് ആവശ്യമെങ്കില്‍ അല്പം എണ്ണ കൂടി താളിയ്ക്കാം.
നല്ല നത്തോലി മീന്‍ പീര തയ്യാര്‍.