"> നാടന്‍ താറാവ് കറി | Malayali Kitchen
HomeUncategorized നാടന്‍ താറാവ് കറി

നാടന്‍ താറാവ് കറി

Posted in : Uncategorized on by : Vaishnavi

ചേരുവകൾ
************
1 കിലോ താറാവ് ഇറച്ചി
1 വലിയ കഷണം ഇഞ്ചി
10 ചുവന്നുള്ളി
10 അല്ലി വെളുത്തുള്ളി
കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂണ് മുളകുപൊടി
1 ടീസ്പൂണ് കുരുമുളക്
1 ടീസ്പൂണ് പെരുംജീരകം പൊടിച്ചത്
1 സവാള
2 തക്കാളി
2 തണ്ട് കറിവേപ്പില
1 കപ്പ് തേങ്ങാപ്പാൽ (ഒന്നാം പാൽ)
2 കപ്പ് തേങ്ങാപ്പാൽ (രണ്ടാം പാൽ)
തയാറാക്കുന്ന വിധം
********************
ഒരു പാത്രം അടുപ്പിൽ വെച്ച് തേങ്ങാപ്പാലിൽ (രണ്ടാം പാൽ) താറാവ് ഇറച്ചിയും മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.
ശേഷം ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേർക്കുക. ഇതിലേക്ക് പെരുജീരകം പൊടിച്ചത് ചേർക്കുക.
കറി നന്നായി തിളച്ചതിന് ശേഷം സവാള, തക്കാളി എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും (ഒന്നാം പാൽ) കറിവേപ്പിലയും ചേർത്ത് വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *