4 May, 2021
മുട്ടമസാല

മുട്ട- അഞ്ച് എണ്ണം പുഴുങ്ങിയത്
സവാള- നാല്
പച്ചമുളക്- രണ്ടെണ്ണം
തക്കാളി- ഒന്ന്
കശുവണ്ടിപ്പരിപ്പ്- 10 എണ്ണം
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളക് പൊടി- ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി- കാല് ടീസ്പൂണ്‍
മല്ലിപ്പൊടി- അര ടീസ്പൂണ്‍
ഗരം മസാല- രണ്ട് നുള്ള്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം, എള്ള്- ആവശ്യത്തിന്
ഉപ്പ്, കടുക്, എണ്ണ- ആവശ്യത്തിന്
മല്ലിയില- ഒരു ടീസ്പൂണ്‍
വെണ്ണ- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
^^^^^^^^^^^^^^^^^^^^^
സവാള തക്കാളി, പച്ചമുളക് എന്നിവ കനം കുറച്ച് നീളത്തിലരിഞ്ഞ് വെയ്ക്കാം.
ശേഷം ചട്ടി അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, എലക്ക എന്നിവയിട്ട് മൂപ്പിക്കാം. സവാളയില്‍ അല്പമെടുത്ത് വഴറ്റിയെടുക്കാം.
കാല് ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേര്‍ത്ത് വഴറ്റാം. ശേഷം അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കാം.
പിന്നീട് കശുവണ്ടി കുതിര്‍ത്ത ശേഷം അത് അരച്ചെടുക്കാം. പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കുമ്പോള്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ബാക്കി വന്ന സവാള ചേര്‍ത്ത് വഴറ്റാം.
ഇതിലേക്ക് പിന്നീട് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. പിന്നീട് തക്കാളി ചേര്‍ത്ത ശേഷം മഞ്ഞള്‍പ്പൊടി, മുളക് പൊടി, കുരുമുളക്, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവയും ചേര്‍ത്ത് വഴറ്റാം.
ഇത് മൂത്ത് വരുന്നത് വരെ ഇളക്കാം.
ശേഷം അരച്ച് വെച്ചിരിയ്ക്കുന്ന കൂട്ട് ചേര്‍ത്ത് ഇളക്കി കുറച്ച് വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ച് ചാറ് കുറുകി വരുമ്പോള്‍ എണ്ണ തെളിഞ്ഞ് വരും. ഇതിലേക്ക് മുട്ട ചേര്‍ക്കാം. പിന്നീട് തീ ഓഫ് ചെയ്ത ശേഷം ഒരു സ്പൂണ്‍ വെണ്ണ ചേര്‍ത്ത് മല്ലിയിലയും ചേര്‍ത്താല്‍ മുട്ടമസാല റെഡി.