5 May, 2021
നാടൻ അയലക്കറി

രണ്ടു അയല കഷ്ണങ്ങൾ ആക്കിയത്
3 സവാള യും
4തക്കാളി യും പൊടിയായി അരിഞ്ഞത്
ഒരു കൊടം വെളുത്തുള്ളി ചതച്ചത്
ഒരു കഷ്ണം ഇഞ്ചി കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
5 പച്ചമുളക് കീറിയത്
കറിവേപ്പില
മല്ലിച്ചപ്പ്
രണ്ടു പച്ച മാങ്ങ കഷ്ണങ്ങൾ ആക്കിയത്
(അല്ലെങ്കിൽ കോൽ പുളി, കുടം പുളി, ഇരുമ്പൻ പുളി )
തയ്യാറാക്കുന്ന വിധം
^^^^^^^^^^^^^^^^^^^^
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉലുവ ഒരു സ്പൂൺ
കടുക് ഒരു സ്പൂൺ
വലിയ ജീരകം ഒരു സ്പൂൺ എന്നിവ ഇട്ട ശേഷം വെളുത്തുള്ളി ചതച്ചത് ഇട്ട് ചുവന്ന ശേഷം രണ്ടു സ്പൂൺ മുളക് പൊടി ഇട്ട് ഇളക്കി സവാളയും തക്കാളിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി അര സ്പൂൺ മഞ്ഞൾ പൊടിയും കറിവേപ്പിലയും അരിഞ്ഞു വെച്ച ഇഞ്ചിയും ചേർത്ത് ഇളക്കി കഷ്ണം ആക്കിയ മാങ്ങയും പാകത്തിന് ചൂട് വെള്ളവും ചേർത്ത് തിളപ്പിച്ച് മീൻ കഷ്ണങ്ങൾ ഇട്ട് ഇളക്കി 20 മിനുട്ട് മൂടി വെച്ച് ചെറിയ തീയിൽ വേവിച്ചു മല്ലിച്ചപ്പ് ചേർത്ത് തീ ഓഫ് ചെയ്തു ഉപയോഗിക്കുക.