"> അവൽ ചീവ്ഡ | Malayali Kitchen
HomeRecipes അവൽ ചീവ്ഡ

അവൽ ചീവ്ഡ

Posted in : Recipes on by : Vaishnavi

1. അവൽ – ഒരു കപ്പ്
2. കറിവേപ്പില – 10 തണ്ട്
കശുവണ്ടിപ്പരിപ്പ് – അരക്കപ്പ്
ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ
3. എണ്ണ – പാകത്തിന്
4. കടലപ്പരിപ്പ് വറുത്തത് – അരക്കപ്പ്
5. നിലക്കടല വറുത്തത് – അരക്കപ്പ്
6. ഉണങ്ങിയ തേങ്ങാക്കൊത്ത് – കാൽ കപ്പ്
7. കടുക് – കാൽ െചറിയ സ്പൂൺ
8. ജീരകം – അര ചെറിയ സ്പൂൺ
വെളുത്ത എള്ള് – ഒരു ചെറിയ സ്പൂണ്‍
9. മുളകുെപാടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കായം – ഒരു വലിയ നുള്ള്
10. പ‍ഞ്ചസാര – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം
^^^^^^^^^^^^^^^^^^^^^^^

∙ അവൽ അളന്നുവയ്ക്കുക. ആവശ്യമെങ്കിൽ അരക്കപ്പ് അവൽ കൂടി ചേർക്കാം.
∙ കറിവേപ്പിലയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെ വ്വേറെ കഴുകി തുടച്ചുണക്കി വയ്ക്കുക.
∙ ഒരു വലിയ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കണം.
∙ നീളൻ പിടിയുള്ള ഒരു െമറ്റൽ അരിപ്പയെടുത്ത് അതിൽ അവലിന്റെ പകുതിയിട്ടു ചൂടായ എണ്ണയിൽ ഇറക്കിപ്പിടിക്കുക.
∙ അവൽ വീർത്തു കരുകരുപ്പാകണം. ബ്രൗണ്‍ നിറമാകരുത്. ഇതു പേപ്പർ നാപ്കിനിൽ നിരത്തണം. ബാക്കി അവലും ഇ ങ്ങനെതന്നെ വറുത്തുേകാരി നിരത്തുക.
∙ ഇനി കടലപ്പരിപ്പ്, നിലക്കടല, കശുവണ്ടിപ്പരിപ്പ്, േതങ്ങാ െക്കാത്ത്, ഉണക്കമുന്തിരി, കറിവേപ്പില എന്നിവ വെവ്വേറെ വറുത്തുകോരി േപപ്പർനാപ്കിനിൽ നിരത്തണം.
∙ ഒരു പാനിൽ ഒരു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി, കടുകു െപാട്ടിച്ചശേഷം ജീരകവും എള്ളും േചർത്തു പൊട്ടുമ്പോൾ തീ അണയ്ക്കുക. ഇതിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും കായംപൊടിയും ചേർത്തിളക്കുക. ഇതിൽ ഉപ്പും പ ഞ്ചസാരയും ചേർത്തിളക്കി, വീണ്ടും അടുപ്പത്തു വയ്ക്കുക.
∙ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ചേരുവകൾ ഓരോന്നായി ചേർത്തിളക്കണം. ഏറ്റവും ഒടുവിൽ വറുത്ത കറിവേപ്പില പൊടിച്ചതും േചർത്തിളക്കി രണ്ടു മൂന്നു മിനിറ്റ് ചെറുതീയിൽ വയ്ക്കുക. ഇടയ്ക്കിടെ ഇളക്കണം.
∙ ഉപ്പും മധുരവും എരിവും പാകത്തിനാക്കി വാങ്ങി ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കാം

Leave a Reply

Your email address will not be published. Required fields are marked *