7 May, 2021
വെണ്ടക്ക മസാല കറി

ചേരുവകൾ
******
വെണ്ടയ്ക്ക – 200 ഗ്രാം
ഉള്ളി – 1 എണ്ണം
തക്കാളി – 1 എണ്ണം
തൈര് – 1/2 കപ്പ്
വെളുത്തുള്ളി, ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
കടലമാവ് – 1 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂൺ
മുളക് പൊടി – 1+1/4 ടീസ്പൂൺ
മല്ലിപ്പൊടി – 1ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ഓയിൽ – ആവശ്യത്തിന്
കറിവേപ്പില , മല്ലിയില , ഉപ്പ്, വെള്ളം – ആവശ്യത്തിന്
നന്നായി കഴുകി ഉണക്കി അരിഞ്ഞു വെച്ച വെണ്ടയിലേക്ക് കടലമാവ്, ഉപ്പ്, 1/4 ടീസ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചൂടായ പാനിലേക്ക് ഓയിൽ ഒഴിച്ച് വെണ്ട ചേർത്ത് റോസ്റ്റ് ചെയ്ത് എടുക്കുക.
*Step-2
◆ പാനിലേക്ക് എണ്ണ ഒഴിച്ച് ജീരകം, ചതച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയ ശേഷം ഉള്ളിയും ഉപ്പും ചേർത്ത് വഴറ്റുക.
◆ ഇതിലേക്ക് എല്ലാ മസാലകളും ചേർത്ത് പച്ച മണം മാറിയതിന് ശേഷം അരച്ചു വെച്ച തക്കാളിയും ചേർത്ത് അടച്ചു വെച്ച് 8 മിനിറ്റ് നേരം വേവിക്കുക.
◆ ശേഷം തൈരും കൂടിചേർത്ത് മിക്സ് ചെയ്ത് റോസ്റ്റ് ചെയ്ത വെണ്ടയ്ക്കയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും, കറിവേപ്പിലയും, മല്ലിയിലയും ചേർത്ത് 10 മിനിറ്റ് നേരം അടച്ചു വെച്ച് വേവിക്കുക.
◆ വെണ്ടയ്ക്ക മസാല റെഡി……