"> മട്ടൺ കീമ ബോൾ ബിരിയാണി. | Malayali Kitchen
HomeRecipes മട്ടൺ കീമ ബോൾ ബിരിയാണി.

മട്ടൺ കീമ ബോൾ ബിരിയാണി.

Posted in : Recipes on by : Vaishnavi

1. മട്ടൺ കീമ – ഒരു കപ്പ്

കടലപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ വീതം

മുളകുപൊടി – കാൽ െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

2. െവളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

റൈസിന്
****

3. എണ്ണ – പാകത്തിന്

4. കറുവാപ്പട്ട – നാലു കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – നാല്

5. കസൂരി മേത്തി – ഒരു െചറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ

6. സവാള – രണ്ട്, അരിഞ്ഞത്

7. തക്കാളി പേസ്റ്റ് – അരക്കപ്പ്

പച്ചമുളക് – നാല്, അരിഞ്ഞത്

തൈര് – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു െചറിയ സ്പൂൺ

8. മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര െചറിയ സ്പൂൺ

9. ബസ്മതി അരി – അരക്കിലോ, അളന്ന ശേഷം കുതിർത്തത്

10. ഉപ്പ് – പാകത്തിന്

വെള്ളം – അരി അളന്ന്, അതിന്റെ ഇരട്ടി അളവ്

11. നെയ്യ് – ഒരു വലിയ സ്പൂൺ

12. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ കീമ ബോൾ തയാറാക്കാൻ ഒന്നാമത്തെ േചരുവ േയാജിപ്പിച്ചു മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ടു ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു കോരി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിച്ച ശേഷം കസൂരി മേത്തിയും ഇഞ്ചി–െവളുത്തുള്ളി പേസ്റ്റും േചർത്തു മൂപ്പിക്കണം.

∙ ഇതിലേക്കു സവാള അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം ഏഴാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙ തക്കാളി നന്നായി വെന്ത േശഷം എട്ടാമത്തെ ചേരുവ ചേർ ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു കുതിർത്ത അരിയും പാകത്തിനുപ്പും വെള്ളവും േചർത്ത് അടച്ചു വച്ചു വേവിച്ചെടുക്കണം.

∙ ചോറു പകുതി വേവാകുമ്പോൾ മുകളിൽ നെയ്യ് ഒഴിച്ചു ദം െചയ്യുക.

∙ ദം െചയ്ത ബിരിയാണി കീമ ബോളിനും സാലഡിനും ഒപ്പം വിളമ്പാം.

∙ മല്ലിയില ചേർത്ത് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *