"> സ്വാദ് കൊണ്ട്ആവോലി പാൽ കറി | Malayali Kitchen
HomeRecipes സ്വാദ് കൊണ്ട്ആവോലി പാൽ കറി

സ്വാദ് കൊണ്ട്ആവോലി പാൽ കറി

Posted in : Recipes on by : Vaishnavi

1. ആവോലി – അരക്കിലോ വലുപ്പമുള്ള ഒന്ന് മുഴുവനോടെ

2. പച്ചമുളക് – നാല്

കുരുമുളക് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

മല്ലിയില – ഒരു തണ്ട്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു െചറിയ സ്പൂൺ

ചുവന്നുള്ളി – എട്ട്

ഉപ്പ് – പാകത്തിന്

3. െവളിച്ചെണ്ണ – പാകത്തിന്

4. കടുക് – അര െചറിയ സ്പൂൺ

5. കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളക് – നാല്, കഷണങ്ങളാക്കിയത്

6. തക്കാളി – രണ്ട്, അരിഞ്ഞത്

7. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

കുരുമുളകുപൊടി – അര െചറിയ സ്പൂൺ

തേങ്ങാപ്പാൽ – അരക്കപ്പ്

8. ഉപ്പ് – പാകത്തിന്

കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ

9. കറിവേപ്പില വറുത്തത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ആവോലി മുഴുവനോടെ തന്നെ കഴുകി വൃത്തിയാക്കി ഇരു വശവും വരഞ്ഞു വയ്ക്കുക. രണ്ടാമത്തെ ചേരുവ മിക്സിയി ൽ അരച്ചു മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.

∙ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി പുരട്ടിവച്ചിരിക്കുന്ന മീ ൻ ചേർത്തു ചെറുതീയിൽ വറുത്തു കോരി വിളമ്പാനുള്ള പാത്രത്തിലാക്കുക.

∙ മറ്റൊരു പാനിൽ െവളിച്ചെണ്ണ ചൂടാക്കി തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റണം. വഴന്നു വരുമ്പോൾ ഏഴാമത്തെ ചേ രുവ ചേർത്തു ചെറുതീയിൽ വേവിക്കുക.

∙ ഇതിലേക്കു പാകത്തിനുപ്പും കോൺഫ്ളോർ‌ അല്പം വെള്ളത്തിൽ കലക്കിയതും േചർത്ത് ഒഴിക്കുക.

∙ ഗ്രേവി കുറുകി വരുമ്പോൾ വാങ്ങി, വറുത്തു വച്ചിരിക്കുന്ന മീനിനു മുകളിൽ ഒഴിച്ചു കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *