10 May, 2021
മീന്‍ തക്കാളിക്കറി

1. മീൻ – അരക്കിലോ
2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3. കടുക്, ഉലുവ – അര െചറിയ സ്പൂൺ വീതം
4. ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
6. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. തക്കാളി – ഒന്ന്, അരിഞ്ഞത്
8. തേങ്ങാപ്പാൽ – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം നാലാമത്തെ േചരുവ ചേർത്തു വഴറ്റണം.
∙ ഇതിേലക്കു സവാള ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോ ൾ ആറാമത്തെ ചേരുവ ചേർത്തിളക്കുക.
∙ തക്കാളി അരിഞ്ഞതു േചർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ അൽപം വെള്ളം േചർത്തിളക്കി മീനും ചേർത്തു തിളപ്പിക്കുക. മീൻ വെന്ത ശേഷം തേങ്ങാപ്പാല്‍ േചർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.