"> ഡല്‍ഹിയിലെ ആലൂ ചാറ്റ് റെസിപ്പി | Malayali Kitchen
HomeRecipes ഡല്‍ഹിയിലെ ആലൂ ചാറ്റ് റെസിപ്പി

ഡല്‍ഹിയിലെ ആലൂ ചാറ്റ് റെസിപ്പി

Posted in : Recipes on by : Vaishnavi

INGREDIENTS
**
ഉരുളക്കിഴങ്ങ് തൊലികളഞ്ഞത് 500 ഗ്രാം
എണ്ണ -ആവശ്യത്തിന്
ഉപ്പ് -1/2 ടീസ്പൂണ്‍
കാശ്മീരി മുളക്‌പൊടി -1/2 ടീസ്പൂണ്‍
ഉണക്കമാങ്ങാ പൊടി -1/2 ടീസ്പൂണ്‍
വറുത്ത ജീരകപ്പൊടി -1/2ടീസ്പൂണ്‍
ചാറ്റ് മസാല -1/2ടീസ്പൂണ്‍
നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍
മല്ലിയില, പുതിന ചട്ണി -1/2ടേബിള്‍ സ്പൂണ്‍
പുളി ചട്ണി -1 ടേബിള്‍ സ്പൂണ്‍
സേവ് -1
ചെറിയ ബൗള്‍ മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്
മാതള നാരങ്ങ -ഗാര്‍നിഷ് ചെയ്യാന്‍

HOW TO PREPARE
****
1. ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കി ഉരുളക്കിഴങ്ങ് മുറിച്ചത് വറുത്തെടുക്കുക.
2. അല്‍പ്പം ഗോള്‍ഡന്‍ ചുവപ്പായാല്‍ അവ എണ്ണയില്‍ നിന്ന് കോരി മാറ്റുക.
3. അതിലേക്ക് അല്‍പം ഉപ്പും മുളകുപൊടിയും ചേര്‍ക്കുക.
4. പിന്നീട് ഉണക്ക മാങ്ങാപൊടിയും ജീരക പൊടിയും ചാറ്റ് മസാലയും ചേര്‍ക്കുക.
5. പിന്നീട് അതിലേക്ക് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കുക.
6.അതിലേക്ക് പുളി ചട്ണിയും മല്ലിയിലപുതിന ചട്ണിയും ചേര്‍ത്ത് നന്നായി ഇളക്കുക.
7.അതിന് മുകളിലേക്ക് മല്ലിയിലയും മാതള നാരങ്ങയും സേവും ചേര്‍ത്ത് അലങ്കരിക്കുക 8.തയ്യാറാക്കിയ വിഭവത്തിന് മുകളിലേക്ക് രണ്ട് ചട്ണിയും അല്‍പം ഒഴിച്ചു കൊടുത്ത് ആലൂ ചാറ്റിന് കൂടുതല്‍ ഭംഗി വരുത്താം.

INSTRUCTIONS
***
1. മസാലകള്‍ നിങ്ങളുടെ രുചിക്കനുസരിച്ച് ഉപയോഗിക്കാം.
2.ഡയറ്റിലുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് വറുത്തെടുക്കുന്നതിന് പകരം ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *