11 May, 2021
ട്രെഡീഷണല്‍ രീതിയില്‍ ബസുന്തി റെസിപ്പി

INGREDIENTS
***
ഫുള്‍ ക്രീം പാല് – 1/2 ലിറ്റര്‍
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
നുറുക്കിയ അണ്ടിപ്പരിപ്പ് – 4 ടീസ്പൂണ്‍
നുറുക്കിയ ബദാം – 1 ടീസ്പൂണ്‍
ഏലപ്പൊടി – 1/2 ടീസ്പൂണ്‍
HOW TO PREPARE
****
1.അകം കുഴിഞ്ഞ ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ പാല് മുഴുവന്‍ ഒഴിക്കുക.
2.പാല് നന്നായി ഇളക്കി കൊണ്ടിരിക്കണം.
3.എടുത്ത പാലിന്റെ പകുതി ആകും വിധത്തില്‍ കുറുക്കിയെടുക്കണം.
4.പാല് പകുതിയായി കുറുകി കഴിഞ്ഞാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ക്കണം.അതിന് ശേഷം രണ്ട് മൂന്ന് മിനിറ്റ് കൂടി നന്നായി ഇളക്കണം.
5.അതിന് ശേഷം നുറുക്കിയ ബദാമും അണ്ടിപ്പരിപ്പും ചേര്‍ക്കണം.
6. മിശ്രിതം എല്ലാം നന്നായി കൂട്ടിച്ചേര്‍ക്കണം.
7.സ്റ്റൗ ഓഫ് ചെയ്യുന്നതിന് മുന്‍പ് ഏലപ്പൊടിയും ചേര്‍ക്കാം.
INSTRUCTIONS
***
1. പാല് ചൂടാക്കുമ്പള് നന്നായി ഇളക്കി കൊടുക്കണം എന്നാല്‍ മാത്രമേ അവ പാനില്‍ പറ്റിച്ചേരാതിരിക്കുള്ളൂ
2. പാല് ചൂടായി തിളച്ചു മറിയാതിരിക്കാന്‍ ഇളം തീയിലാണ് പാല് ചൂടാക്കേണ്ടത്.
3. പാല് നന്നായി കുറുകിയ ശേഷം മാത്രമേ പഞ്ചസാര ഇടാന്‍ പാടുള്ളൂ.എന്നാല്‍ മാത്രമേ പാല് കട്ടയാകുള്ളൂ.
4. വേണമെങ്കില്‍ അല്പം രുചി കൂട്ടാന്‍ കുങ്കുമപ്പൂ ചേര്‍ക്കാം.