11 May, 2021
പൂരന് ബോളി വീട്ടില് തയ്യാറാക്കാം

INGREDIENTS
******
റവ – 1 കപ്പ്
മൈദ – 1/2 കപ്പ്
മഞ്ഞൾപൊടി – 1 ടീസ്പൂൺ
വെള്ളം – 4 കപ്പ്
എണ്ണ – 8 ടീസ്പൂൺ + പരിപ്പിലേക്ക് ചേർക്കാൻ – 1 കപ്പ്
ശർക്കര – 1 കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
ഏലയ്ക്ക – 2
HOW TO PREPARE
********
1. സൂചി,മൈദ എന്നിവയിലേക്ക് ഒരു നുള്ളു മഞ്ഞൾപ്പൊടി ചേർക്കുക.
2. നന്നായി മിക്സ് ചെയ്യുക.
3. 3/4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവു കുഴയ്ക്കുക.
4. 2 സ്പൂൺ എണ്ണയൊഴിച്ചു മയപ്പെടുത്തുക.
5. 3 സ്പൂൺ എണ്ണ പുറത്തു ഒഴിച്ച് മൂടി വയ്ക്കുക.
6. 4 -5 മണിക്കൂർ മൂടി വയ്ക്കുക.
7. ഈ സമയം പരിപ്പ് കുക്കറിലേക്കിടുക.
8. ഇതിലേക്ക് 3 കപ്പ് വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക.
9. 4 വിസിൽ വരുന്നതുവരെ വേവിച്ചശേഷം തണുക്കാൻ വയ്ക്കുക.
10. ഈ സമയം ശർക്കര ചൂടായ ഒരു പാനിലേക്കിടുക.
11. 1/4 കപ്പ് വെള്ളം ചേർക്കുക.
12. ശർക്കര അലിഞ്ഞു നല്ല കട്ടിയുള്ള സിറപ്പാക്കുക.
13. പരിപ്പിലെ അധികവെള്ളം മാറ്റി മിക്സിയിലെ ജാറിലേക്കിടുക.
14. ഇതിലേക്ക് തേങ്ങയും ഏലക്കായും ഇട്ട് നന്നായി അടിച്ചെടുക്കുക.
15. ശർക്കര പാനി തയ്യാറായാൽ ഈ മിശ്രിതം അതിലേക്കിടുക.
16. ശർക്കരയിലെ വെള്ളം മാറുന്നതുവരെ നല്ലവണ്ണം ഇളക്കുക.17. വശങ്ങളിൽ നിന്നും വിട്ടുവരുന്നതുവരെ ഇളക്കുക.
18. തണുക്കാൻ അനുവദിക്കുക.
19. മാവു ഒരു മീഡിയം വലുപ്പത്തിൽ കൈവെള്ളയിൽ വച്ച് ഉരുട്ടുക.
20. ഒരു പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണ തടവുക.
21. ഇടത്തരം വലുപ്പത്തിൽ മാവു എടുത്ത് ഒന്നുകൂടെ കുഴയ്ക്കുക.
22. മാവു ചെറുതായി പരത്തി നടുവിൽ ഫില്ലിംഗ് വയ്ക്കുക.
23. കുറച്ചു എണ്ണ മുകളിൽ തടവി തുറന്ന ഭാഗം അടയ്ക്കുക.
24. പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് റൊട്ടി പരത്തുന്നതുപോലെ പരത്തുക.
25. ചൂടായ പാനിൽ ശ്രദ്ധാപൂർവം വയ്ക്കുക.
26. ഒരു വശം വെന്തുകഴിഞ്ഞാൽ അല്പം എണ്ണ പുരട്ടി മറു വശവും വേവിക്കുക..
27. ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക.
INSTRUCTIONS
********
1. മാവ് കുഴച്ചു കൂടുതൽ സമയം വച്ചിരുന്നാൽ പോളി മൃദുവാകും
2. പരിപ്പും വെള്ളവും 1 :3 എന്ന അനുപാതത്തിലെടുക്കുക
3. തുവരപ്പരിപ്പിനു പകരം കടലപ്പരിപ്പും എടുക്കാം
4. ശർക്കരയിൽ കുറച്ചു വെള്ളം ചേർക്കുക .അല്ലെങ്കിൽ കട്ടിയാകാൻ സമയമെടുക്കും
5. പ്ലാസ്റ്റിക് ഷീറ്റിൽ മാവു പരത്തുമ്പോൾ റോൾ ചെയ്യുക
6. ബോളി വിളമ്പുമ്പോൾ എപ്പോഴും പുറത്തു അല്പം നെയ്യ് തൂകുക