11 May, 2021
തേങ്ങാ ലഡു

INGREDIENTS
ഉണങ്ങിയ തേങ്ങ ചിരകിയത് – 2 കപ്പ്+ഒരു കപ്പ് കോട്ടിങ്ങിനും
കണ്ടന്‍സ്ഡ് മില്‍ക്ക് (മില്‍ക്മെയ്ഡ്) – 200 ഗ്രാം
നുറുക്കിയ ബദാം – 2 ടീസ്പൂണ്‍+ അലങ്കരിക്കാനും
ഏലയ്ക്കാ പൊടി – 1 ടീസ്പൂണ്‍
HOW TO PREPARE
1. അല്പം ചൂടായ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക് ഒഴിക്കുക ഒപ്പം തന്നെ തയ്യാറാക്കി വെച്ച രണ്ട് കപ്പ് ചിരകിയ തേങ്ങ ഇടുക.
2. തേങ്ങ നന്നായി മിക്സ് ആകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക.
3.അതിലേക്ക് നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കുക.
4.ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം.
5.ഉരുട്ടി എടുത്ത തേങ്ങ ലഡു കവറിങ്ങിനായി ചിരകി വെച്ച തേങ്ങയില്‍ ഒന്ന് ഉരുട്ടിയെടുക്കാം.
6. തേങ്ങാ ലഡു തയ്യാര്‍. ഇതിന് മുകളില്‍ ബദാം വെച്ച് അലങ്കരിക്കാം.
INSTRUCTIONS
1. നിങ്ങള്‍ക്ക് പച്ചതേങ്ങ വെച്ചും ഇത് തയ്യാറാക്കാം. എന്നാല്‍ പച്ചത്തേങ്ങ ഉപയോഗിക്കുമ്പോള്‍ തേങ്ങയില്‍ നിന്ന് വെള്ളം വറ്റി പോകുന്നത് വരെ റോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം.
2. മിശ്രിതം ചൂടായിരിക്കുമ്പോള്‍ തന്നെ ഉരുട്ടി എടുക്കാന്‍ ശ്രദ്ധിക്കണം.