"> ബീഫ് കിഴി | Malayali Kitchen
HomeRecipes ബീഫ് കിഴി

ബീഫ് കിഴി

Posted in : Recipes on by : Vaishnavi

സവാള – 3 medium
തക്കാളി- 1 medium
ഇഞ്ചി – 1 വലുത്
വെളുത്തുള്ളി -1 കുടം
പച്ചമുളക് -8-10
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
മുളക് പൊടി -1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി -1 ടീസ്പൂൺ
കുരുമുളക് പൊടി -2 ടേബിൾ സ്പൂൺ
ഗരം മസാല പൊടി -2 ടേബിൾ സ്പൂൺ
പട്ട ഗ്രാമ്പൂ പെരുംജീരകം നല്ല ജീരകം തക്കോലം (whole മസാല )
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്

ചൂടൻ ചട്ടിയിലേക്കു വെളിച്ചെണ്ണയൊഴിച്ചു ഗരം മസാല ഇട്ടുകൊടുത്തു ചെറിയൊരു വെടിക്കെട്ടോടു കൂടി ആരംഭിക്കാം ! ശേഷം ചതച്ചോ നുറുക്കിയോ ഒരു പരുവമാക്കിയ ഇഞ്ചി വെളുത്തുള്ളി , കൂട്ടത്തിൽ നെടുകെ പിളർന്ന പച്ച മുളകും ചേർത്ത് തനി നിറം മാറിക്കഴിഞ്ഞാൽ നേർമയായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് അടുത്ത നിറം മാറ്റൽ ചടങ്ങു തുടരുക .മേമ്പൊടിക്ക് ഉപ്പു വിതറിയാൽ സവാള പെട്ടെന്ന് മൊരിഞ്ഞു കിട്ടും .

ഏറെക്കുറെ ഒരു പരുവമായി എന്ന് തോന്നിയാൽ ഗരം മസാലപ്പൊടി ഒഴികെയുള്ള ചേരുവകൾ ചേർത്ത് ,മൂത്ത മണം വരുമ്പോൾ സുന്ദരിതക്കാളികഷ്ണങ്ങൾ കൂടി ചേർത്തിളക്കി വഴറ്റി കഴിഞ്ഞാൽ മസാല റെഡി !
മസാലക്കൂട്ട് ചേർത്ത് നന്നായി യോജിപ്പിച്ചു കറിവേപ്പിലയും 1 കപ്പു വെള്ളവും പാകത്തിനു ഉപ്പും ചേർത്ത ശേഷം അടച്ചു ഇടത്തരം തീയിൽ 3 കൂവൽ വരെ അടുത്ത കാത്തിരിപ്പ് .

കുക്കർ തുറന്നു ( ചൂടൊന്നു ആറട്ടെ കേട്ടോ ) ഗരം മസാല പൊടിയും ചേർത്ത് വീണ്ടും 10 മിനുട്ട് .. ചെറു തീയിൽ ചാറു കുറുകി ഒരു പരുവമായി എന്നൊരു ഉൾബോധം വന്നാൽ അടുപ്പിൽ നിന്നും വാങ്ങാം .

Leave a Reply

Your email address will not be published. Required fields are marked *