13 May, 2021
സേമിയ ഉപുമാ

ഒരു പാനിൽ 1 tbsp നെയ് ചേർത്ത് ചൂടാക്കി കടുക്, പരിപ്പ് വറ്റൽ മുളക്, കറിവേപ്പില മൂപ്പിക്കാം
ശേഷം ഉള്ളി അരിഞ്ഞത് (1)കാരറ്റ് കട്ട് ചെയ്തത് (1)ചേർത്ത് വഴറ്റാം
അര കപ് കുതിർത്ത ഗ്രീൻ പീസ് ചേർക്കാം
നന്നായി വഴറ്റിയ ശേഷം ഒരു തക്കാളി കട്ട് ചെയ്തതും സ്പ്രിങ് ഒനിയൻ കട്ട് ചെയ്തതും ചേർക്കാം
ആവശ്യത്തിന് ഉപ്പും അര tsp മഞ്ഞൾ പൊടിയും, 1/4 tsp കായം പൊടിയും ചേർത്ത് വഴറ്റി 1 1/2 കപ് ചൂട് വെള്ളം ചേർത്ത് തിളപ്പിക്കാം
തിളച്ചു വരുമ്പോൾ 1 കപ് സേമിയ ചേർത്ത് മൂടി വെച്ച് വേവിച്ചെടുക്കാം
സേമിയ ഉപുമാ റെഡി.