"> കോക്കനട്ട് ഫിഷ് | Malayali Kitchen
HomeRecipes കോക്കനട്ട് ഫിഷ്

കോക്കനട്ട് ഫിഷ്

Posted in : Recipes on by : Vaishnavi

1. മീന്‍ വൃത്തിയാക്കിയത് – അരക്കിലോ
2. ഉപ്പ്, മൈദ – പാകത്തിന്
3. എണ്ണ – പാകത്തിന്
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
മല്ലി – ഒന്നര വലിയ സ്പൂൺ
പെരുംജീരകം – കാൽ ചെറിയ സ്പൂണ്‍
കശ്മീരി മുളക് – ആറ്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ
5. ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – നാല്
ചുവന്നുള്ളി – എട്ട്
6. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
7. തക്കാളി – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്
മല്ലി‌യില – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8. കറിവേപ്പില – നാലു തണ്ട്, വറുത്തത്

പാകം ചെയ്യുന്ന വിധം
∙ മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി മെല്ലേ വറുത്തു മാറ്റി വയ്ക്കുക.
∙ നാലാമത്തെ ചേരുവ ബ്രൗൺ നിറത്തിൽ വറുത്തു മാറ്റി വയ്ക്കണം. അഞ്ചാമത്തെ ചേരുവ ചതച്ചു വയ്ക്കണം.
∙ പാനിൽ എണ്ണ ചൂടാക്കി, സവാള ചേർത്തു വഴറ്റുക. ഇതിലേക്കു ചതച്ചു വച്ചിരിക്കുന്ന കൂട്ടു ചേർത്തു നന്നായി വഴറ്റിയ ശേഷം തക്കാളിയും മല്ലിയിലയും ഉപ്പും േചർത്തു വഴറ്റണം.
∙ വറുത്തു വച്ചിരിക്കുന്ന തേങ്ങാക്കൂട്ടിന്റെ മുക്കാൽഭാഗം ന ന്നായി അരച്ച്, കറിയിൽ ചേർത്തിളക്കുക.
∙ മീനും ചേർത്തു നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നി ന്നു വാങ്ങി, ബാക്കിയുള്ള തേങ്ങാക്കൂട്ടും കറിവേപ്പിലയും മുകളിൽ വിതറി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *