"> ഊത്തപ്പം | Malayali Kitchen
HomeRecipes ഊത്തപ്പം

ഊത്തപ്പം

Posted in : Recipes on by : Vaishnavi

ഊത്തപ്പം

ഇന്ന് നമുക്ക്‌ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാമെന്നും . അതിനെ കുറിച്ച്‌ ചില വിശദീകരണങ്ങളും നോക്കാം.

തെക്കെ ഇന്ത്യയിൽ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഭക്ഷണവിഭവമാണ് ഊത്തപ്പം ദോശയുടെ പോലെ തന്നെ ഇരിക്കുന്ന ഒരു വിഭവമാണ് ഇത്. ഇതിന്റെ മാവ് ഉണ്ടാക്കുന്ന ഉഴുന്ന്, അരി 1:3 എന്ന അനുപാതത്തിൽ ചേർത്താണ് ഉണ്ടാക്കുന്നത്. . ഊത്തപ്പം ദോശയിൽ നിന്ന് വ്യത്യസ്തമായി നല്ല കട്ടിയിലാണ് ഉണ്ടാക്കുന്നത്. ദോശ ഉണ്ടാക്കുന്നതുപോലെ തട്ടിൽ മാവ് പരത്തിയാണ് ഉത്തപ്പവും ഉണ്ടാക്കുന്നത്. ഇതിന്റെ മുകളിൽ പിന്നീട് തക്കാളി, സവാള എന്നിവ ചെറുതായി അരിഞ്ഞ മിശ്രിതം രുചിക്ക് വേണ്ടി ചേർക്കുന്നു.

തരങ്ങൾ
*****
ഇതിന്റെ പല തരങ്ങളിൽ തക്കാളി, സവാള മിശ്രിതത്തിനു പകരം തേങ്ങയും ചേർക്കാറുണ്ട്. കൂടാതെ ചില തരങ്ങളിൽ പച്ചക്കറികളും മിശ്രിതമായി ചേർക്കുന്നു. വിദേശങ്ങളിൽ ഉത്തപ്പം ഇന്ത്യൻ പിറ്റ്‌സ എന്ന പേരിലും അറിയപ്പെടുന്നു.

മാവ് അരിയും ഉഴുന്നും മറ്റും തയ്യാറാക്കുന്നത് ഒഴിവാക്കി പെട്ടെന്നുണ്ടാക്കുന്ന രീതിയിൽ ഇതിന്റെ മാവ് മിശ്രിതം സാ‍ധാരണ ലഭ്യമാണ്. ഒരു സാധാരണ വലിപ്പമുള്ള ഉത്തപ്പത്തിൽ 180 കലോറി അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ കൂടെ സാധാരണ കഴിക്കാൻ കൂട്ടുന്നത് സാമ്പാർ, തേങ്ങ ചട്‌ണി എന്നിവയാണ്.

ക്യാരറ്റ്‌ ഊത്തപ്പം
^^^^^^^^^^^^^^^^^^^^^^

നമുക്ക്‌ ഇന്ന് ക്യാരറ്റ്‌ ഊത്തപ്പം ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം

ചേരുവകൾ
******

1. കാരറ്റ് – ഒന്ന്

2. തക്കാളി – ഒന്ന്

3. പച്ചമുളക് – രണ്ട്

4. കറിവേപ്പില – ഒരു തണ്ട്

5. ഇഞ്ചി – ഒരു കഷണം

6. സവാള – ഒന്ന്

7. ക്യാപ്‌സിക്കം – ഒന്നിന്റെ പകുതി

 

തയ്യാറാക്കുന്ന വിധം
********

രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് ചേര്‍ത്ത് ദോശമാവ് അരച്ചെടുക്കുന്ന പരുവത്തില്‍ അരച്ചെടുക്കുക. പച്ചക്കറികള്‍ പൊടിയായി അരിഞ്ഞ് മാറ്റിവെക്കുക. ദോശകല്ല് വെച്ച് ചൂടാകുമ്പോള്‍ നെയ്യ് പുരട്ടി ദോശ അല്‍പ്പം കനത്തില്‍ പരത്തുക. ഇതിന് മുകളില്‍ പച്ചക്കറി അരിഞ്ഞത് രണ്ട് സ്പൂണ്‍ വിതറുക. തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. ഏതാനും തുള്ളി നെയ്യോ എണ്ണയോ ഒഴിച്ചുകൊടുക്കുക. രുചിയൂറും ഊത്തപ്പം റെഡി. ചമ്മന്തി കൂട്ടി കഴിക്കാം……!

Leave a Reply

Your email address will not be published. Required fields are marked *