"> കരാഞ്ചി | Malayali Kitchen
HomeRecipes കരാഞ്ചി

കരാഞ്ചി

Posted in : Recipes on by : Vaishnavi

നെയ്യ് – 5 ടീസ്പൂൺ

മൈദ – 2 കപ്പ്

ഉപ്പ് – 1/2 ടീസ്പൂൺ

വെള്ളം – 1/2 കപ്പ്

റവ – 1/2 കപ്പ്

ഖോയ / മാവ (പാല്‍ കുറുക്കിയെടുത്തത്‌) – 200 ഗ്രാം

കശുവണ്ടി – 1/2 കപ്പ് അരിഞ്ഞത്

ബദാം – 1/2 കപ്പ് അരിഞ്ഞത്

ഉണക്കമുന്തിരി – 15-18

പൊടിച്ച പഞ്ചസാര – 3/4 കപ്പ്

ഏലക്ക പൊടി – 1/2 ടേബിൾ സ്പൂൺ

പൊരിക്കാൻ വേണ്ട എണ്ണ

HOW TO PREPARE
********
1. ഒരു വലിയ ബൗളിൽ മൈദ എടുത്തു അതിലേക്ക് 3 സ്പൂൺ നെയ്യ് ചേർക്കുക.

2. നന്നായി കുഴച്ച ശേഷം 1 / 4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവ് കുഴയ്ക്കുക.

3. 2 -3 സ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും നന്നായി കുഴയ്ക്കുക.

4. നനവുള്ള ഒരു തുണി കൊണ്ട് മൂടി 30 മിനിറ്റ് വയ്ക്കുക.

5. ഈ സമയം റവ ഒരു പാനിൽ വച്ച് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത ശേഷം തണുക്കാൻ വയ്ക്കുക.

6. ഈ പാനിലേക്ക് ഖോയ ചേർക്കുക.

7. അതിലേക്ക് അര സ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കുക.

8. ഖോയ വശങ്ങളിൽ നിന്ന് വിട്ടുവരുന്നത് വരെ നന്നായി ഇളക്കുക.

9. സ്ററൗവിൽ നിന്ന് മാറ്റി തണുക്കാൻ വയ്ക്കുക.

10. ചൂടായ പാനിലേക്ക് അര സ്പൂൺ നെയ്യ് ഒഴിക്കുക.

11. നുറുക്കിയ കശുവണ്ടി,ബദാം ,കിസ്മിസ് എന്നിവ ചേർക്കുക.

12. ഉണങ്ങിയ പഴങ്ങൾ നന്നായി നന്നായി വറുക്കുക.

13. സ്ററൗ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക.

14. ഒരു പാത്രത്തിൽ തണുത്ത ഖോയ എടുത്തു അതിലേക്ക് വറുത്ത സൂചി ചേർക്കുക .

15. അതിലേക്ക് ഉണക്കപഴങ്ങളും ഏലക്കായും ചേർക്കുക.പഞ്ചസാര ചേർക്കുന്നതിന് മുൻപ് എല്ലാം നന്നായി തണുത്തുവെന്ന് ഉറപ്പാക്കുക.

16. പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.

17. നിങ്ങളുടെ കൈയിൽ എണ്ണ പുരട്ടുക.

18. കുറച്ചു മാവ് കയ്യിലെടുത്തു പേട ഉരുട്ടുന്നതുപോലെ റോൾ ചെയ്യുക.

19. പൂരി പോലെ മാവു പരത്തുക.

20. കരാഞ്ചി മൗൾഡിൽ എണ്ണ പുരട്ടുക.

21. പൂരി പോലെ പരത്തിയത് അവിടെ വയ്ക്കുക.

22. ഖോയ മിശ്രിതം നടുക്ക് വച്ച് വശങ്ങൾ അല്പം വെള്ളം നനച്ചു സീൽ ചെയ്യുക.

23. അച്ചു അടച്ചു വശങ്ങൾ അമർത്തുക.

24. ബാക്കി വന്ന മാവ് മാറ്റുക.

25. ഒന്ന് കൂടി വശങ്ങളിൽ അമർത്തിയ ശേഷം കരാഞ്ചി അച്ചിൽ നിന്നും പുറത്തെടുക്കുക.

26. കരാഞ്ചി ഒരു തുണികൊണ്ട് മൂടുക.

27. ഈ സമയം പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക.

28. എണ്ണ ചൂടായോ എന്നറിയാൻ അല്പം മാവ് എണ്ണയിലേക്കിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ എണ്ണ ചൂടായി എന്ന് മനസിലാക്കാം.

29. ഓരോ കരാഞ്ചിയായി ഇട്ട് ഇടത്തരം തീയിൽ പൊരിക്കുക.

30. ചെറിയ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടുക.ഓരോ കരാഞ്ചിയും 10 -15 മിനിറ്റ് വേകാനായി എടുക്കും.

31. തയ്യാറായിക്കഴിഞ്ഞാൽ പാത്രത്തിലേക്ക് മാറ്റുക.

INSTRUCTIONS
1. ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് മാവ് കുഴയ്ക്കുക.ഒട്ടുന്ന പരുവം ആകരുത്.
2. മാവ് വരണ്ടുപോകാതിരിക്കാൻ നനഞ്ഞ തുണികൊണ്ട് മൂടുക.
3. സൂചിയുടെ പച്ചമണം മാറുന്നത് വരെ വറുക്കുക.
4. മാവ് പരത്തുമ്പോൾ ബാക്കിയുള്ളവയിൽ തുണി മൂടിയിടുക.
5. അച്ചിനേക്കാൾ അല്പം വലുതായി പരത്തുക.എന്നാൽ മാത്രമേ ശരിയായ ഷേപ്പ് കിട്ടുകയുള്ളൂ.
6. കൂടുതൽ ഫില്ലിംഗ് ചേർക്കാതിരിക്കുക.എന്നാൽ ഗുജിയ പൊട്ടിപ്പോകും.
7. വശങ്ങളിൽ വെള്ളം നനച്ചു നന്നായി സീൽ ചെയ്യുക.
8. മറ്റു ഫില്ലിങ്ങുകൾ വച്ചും ഈ വിഭവം തയ്യാറാക്കാം.
9. വറുത്തശേഷം പഞ്ചസാര പാനിയിൽ മുക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *