"> സാമ്പാർ പച്ചക്കറി കഷ്ണങ്ങൾ ഇല്ലാതെ | Malayali Kitchen
HomeRecipes സാമ്പാർ പച്ചക്കറി കഷ്ണങ്ങൾ ഇല്ലാതെ

സാമ്പാർ പച്ചക്കറി കഷ്ണങ്ങൾ ഇല്ലാതെ

Posted in : Recipes on by : Vaishnavi

• പരിപ്പ് — 1/ 2 കപ്പ്
• ചെറിയ ഉള്ളി — 15 എണ്ണം
• തക്കാളി — 1 എണ്ണം
• പച്ചമുളക് — 4 എണ്ണം
• മഞ്ഞൾ പൊടി — 1/ 2 ടീസ്പൂൺ
• കായം — ഒരു ചെറിയ കഷ്ണം
• സാമ്പാർ പൊടി — 4 1/ 2 ടീസ്പൂൺ
• ഉലുവ — 1/ 4 ടീസ്പൂൺ
• കടുക് — 1/ 2 ടീസ്പൂൺ
• വറ്റൽ മുളക് — 3 എണ്ണം
• പുളി — ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
• കറി വേപ്പില
• മല്ലി ഇല
• വെളിച്ചെണ്ണ
• ഉപ്പ്
• വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിലേക്കു പരിപ്പ് ,ചെറിയ ഉള്ളി ,തക്കാളി ,പച്ചമുളക് ,കായം ,മഞ്ഞൾ പൊടി ,ഒരു ടീസ്പൂൺ വെളിച്ചെണ്ണ , വെള്ളം എന്നിവ ചേർത്ത് വേവിക്കാൻ വെക്കാം .കുക്കർ രണ്ടു വിസിൽ അടിച്ചാൽ ഫ്ളൈയിം താഴ്ത്തി വെച്ച് മൂന്ന് മിനിറ്റ് കൂടി വേവിക്കണം .മൂന്ന് മിനിറ്റ് കഴിഞ്ഞാൽ സ്റ്റോവ് ഓഫ് ചെയ്യാം .കുക്കറിലെ പ്രഷർ മുഴുവൻ പോയ ശേഷം കുക്കർ തുറക്കാം . തുറന്ന കുക്കർ വീണ്ടും സ്റ്റോവിൽ വെക്കാം .ഈ സമയത്തു ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് ഇളക്കി കൊടുക്കണം . ഇതേ സമയം ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം 4 ടീസ്പൂൺ സാമ്പാർ പൊടി ചേർത്ത് ഒന്ന് ചൂടാക്കുക . ചൂടാക്കിയ സാമ്പാർ പൊടി കുക്കറിലേക്കു ചേർത്ത് കൊടുക്കാം . അതേ പാനിൽ തന്നെ സാമ്പാറില്ലേക്ക് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായി ചൂടാക്കിയ ശേഷം സാമ്പാറില്ലേക്ക് ഒഴിച്ച് കൊടുക്കാം .സാമ്പാറില്ലേക്ക് പുളി വെള്ളം കൂടി ചേർത്ത് കൊടുത്തു ഇളക്കിയ ശേഷം നന്നായി തിളച്ചു വന്നാൽ കുക്കർ സ്റ്റോവിൽ നിന്നും മാറ്റാം .ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു ഉലുവ ,കടുക് ,വറ്റൽ മുളക് ,കറി വേപ്പില , അര ടീസ്പൂൺ സാമ്പാർ പൊടി എന്നിവ ചേർത്ത് സാമ്പാറിലേക്കു വറുത്തിടുക .കുറച്ചു മല്ലി ഇലകൂടി ചേർത്താൽ നമ്മുടെ ഈസി സാമ്പാർ റെഡി

Leave a Reply

Your email address will not be published. Required fields are marked *