16 May, 2021
ഏലാഞ്ചി

വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റിയ ആരോഗ്യകരമായ ഒരു പലഹാരമാണ് ഏലാഞ്ചി
ഇത് തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
അരമുറി തേങ്ങ ചിരകിയത്
കാൽ കപ്പ് പഞ്ചസാര
രണ്ട് ടേബിൾസ്പൂൺ നെയ്
അഞ്ചോ ആറോ ഏലക്ക
ഒന്നര കപ്പ് മൈദ പൊടി
ഒരു നുള്ള് ഉപ്പ്
ഒരു മുട്ട
രണ്ട് നേന്ത്രപ്പഴം
തയ്യാറാക്കുന്ന രീതി
ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ നെയ്യിൽ തേങ്ങ ചിരകിയതും നേന്ത്രപ്പഴവും ഒന്ന് ജസ്റ്റ് വയറ്റി എടുക്കണം, ഇതിലേക്ക് കാൽക്കപ്പ് പഞ്ചസാരയിൽ അഞ്ച് ഏലക്ക കൂടി പൊടിച്ചത് ചേർത്ത് മിക്സ് ആക്കി എടുത്തു മാറ്റി വെക്കാം
അടുത്തതായി ഒന്നര കപ്പ് മൈദ പൊടിയിലേക്ക് ഒരു മുട്ട പൊട്ടിച്ചതും അല്പം ഉപ്പും ചേർത്ത് ദോശ മാവിൻറെ പരുവത്തിൽ മാവ് തയാറാക്കി എടുക്കണം,അതിനുശേഷം മാവ് നൈസ് ആക്കി ദോശ പരത്തും പോലെ പരത്തി അതിനുശേഷം ഫിലിംഗ് ഇതിൽ നിറച് മടക്കി എടുത്താൽ നമ്മുടെ അടിപൊളി ഏലാഞ്ചി റെഡി ആകുന്നതാണ്