16 May, 2021
പൊട്ടറ്റോ ചീര മിക്സ്

ചേരുവകൾ :
ചീര -ഒരു പിടി
ഉരുള കിഴങ് -2
സവാള -2
പച്ച മുളക് -5
വെളുത്തുള്ളി -4
ഇഞ്ചി -ഒരു ചെറിയ കഷ്ണം
ജീരകം -1/2 tsp
പൊടികൾ -1/4tsp മഞ്ഞൾ പൊടി ,1/2tsp -ജീരക പൊടി ,1/2tsp ഗരം മസാല ,1tsp മുളക് പൊടി
ഉപ്പ് ,എണ്ണ
ഉണ്ടാക്കുന്ന വിധം :
ഒരു പാനിൽ എണ്ണ ഒഴിച് ചൂടാകുമ്പോഴേക്കും ,ജീരകം ഇട്ട് പൊട്ടി വരുമ്പോഴേക്കും ,ഇഞ്ചി ,വെളുത്തുള്ളി ഇട്ട് അതിന്റെ പച്ച മണം മാറുന്ന വരെ വഴറ്റാം .വഴണ്ട് വരുമ്പോൾ സവാള ,പച്ച മുളക് ഇട്ടു കൊടുത്തു ഒന്ന് കൂടി വഴറ്റാം .സവാള വാടി വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഒന്ന് ഇളക്കാം .ഇനി ഇതിലേക്ക് പൊടികൾ ചേർത്തു പച്ച മണം മാറുമ്പോൾ ,ഉരുള കിഴങ്ങു് ചേർത്തു ഒരു 3/4 min അടച്ചു വെച്ചു വേവിക്കാം .വെന്ത ശേഷം ചീര ചേർത്തു മിക്സ് ചെയ്ത് ഒരു 2 min കൂടി അടച്ചു വെച്ചു വേവിക്കാം .ആവശ്യമെങ്കിൽ മാത്രം ഉപ്പ് ചേർക്കാം .2 min കഴിയുമ്പോൾ തുറന്നു തീ കൂട്ടി ഡ്രൈ ആക്കി എടുക്കാം . ചീര ഉരുള കിഴങ്ങു് കൂട്ടു റെഡി .