"> മട്ടൻ ബിരിയാണി | Malayali Kitchen
HomeRecipes മട്ടൻ ബിരിയാണി

മട്ടൻ ബിരിയാണി

Posted in : Recipes on by : Vaishnavi

ചേരുവകൾ :
മട്ടൻ 1kg
സവാള വലുത് 5 എണ്ണം
വെളുത്തുള്ളി അല്ലി 20 എണ്ണം
ചെറിയ ഉള്ളി 15 എണ്ണം
ഇഞ്ചി 2″ piece
പച്ചമുളക് 7എണ്ണം
തൈര് അധികം പുളിയില്ലാത്തത് 1 കപ്പ് ( പുളിയുള്ളതാണെങ്കിൽ 1/2 cup)
മല്ലിപൊടി 5tsp
മുളക് പൊടി 1tsp
മഞ്ഞൾ പൊടി 3/4 tsp
മല്ലിയില അരിഞ്ഞത് 1/2 കപ്പ്
പുതിനായില 1/4 കപ്പ്
ഉപ്പ് ആവശ്യത്തിന്
Lemon juice 1tbsp
Ghee or oil ആവശ്യത്തിന്

ചൂടാക്കി പൊടിക്കാൻ :

പെരുംജീരകം 1tsp
നല്ലജീരകം 1tsp
ഏലക്ക 4 എണ്ണം
ഗ്രാമ്പു 7 എണ്ണം
കറുവപ്പട്ട 1 1/2″ piece
ജാതിക്ക 1/2″ കഷണം
ജാതിപത്രി 3 ഇതളുകൾ
കുരുമുളക് 1tsp

ചോറിന് :
ബിരിയാണി അരി 1kg
വെള്ളം
ഉപ്പ്
Ghee
കറുവപ്പാട്ട 1″ piece
ഗ്രാമ്പു 4
Elakka 4
തക്കോലം 1

For Garnishing :

സവാള 1 medium
കശുവണ്ടി 1/4 കപ്പ്
കിസ്മിസ് 1/4 കപ്പ്

തയാറെടുപ്പുകൾ : മട്ടൺ കഴുകി വാർത്ത് വെക്കുക. സവാള അരിഞ്ഞു വെക്കുക. Garam masala ചേരുവകൾ ചൂടാക്കി പൊടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചെറിയ ഉള്ളി എന്നിവ ചതച്ചു വെക്കുക. മീതെ വിതറാനുള്ള സവാള കശുവണ്ടി കിസ്മിസ് എന്നിവ വറുത്തു കോരുക.
തയാറാക്കുന്ന വിധം :
മട്ടനിൽ ചതച്ച ചേരുവകൾ , garam മസാല, മല്ലിയില, പുതിനായില ഉപ്പ്, തൈര്, lemon juice എന്നിവ ചേർത്ത് നന്നായി mix ചെയ്തു വെക്കുക ഒരു കുക്കറിൽ ghee or oil ഒഴിച് സവാള പൊൻനിറമാകും വരെ വഴറ്റുക.അതിലേക്ക് മല്ലിപൊടി, മുളക് പൊടി, മഞ്ഞൾപൊടി ചേർത്തിളക്കി മൂക്കുമ്പോൾ, മട്ടൻ ചേർത്തിളക്കി cooker മൂടി weight ഇട്ട് വിസിൽ വന്ന ശേഷം തീ കുറച്ച് 15 min cook ചെയ്യുക.
ചോറ് തയാറാക്കാനായി, അരി കഴുകി വാർത്ത് വെക്കുക ഒരു വലിയ പാത്രത്തിൽ കുറെ വെള്ളം ( അരിയേക്കാൾ മൂന്നിരട്ടിയോളം ) വെച്ച് തിളക്കുമ്പോൾ അരി ചേർക്കുക. ഉപ്പ് , ഗ്രാമ്പു, പട്ട, ഏലക്ക , താക്കോലം, lemon juice,1tsp എന്നിവ ചേർക്കുക 3/4 വേവാകുമ്പോൾ വാർക്കുക. വെന്ത മട്ടനിൽ വെള്ളം കൂടുതലുണ്ടെങ്കിൽ ചാറു മാത്രമെടുത്ത് വേറെ വറ്റിക്കണം. Masala കുഴഞ്ഞ പരുവമായിരിക്കണം. ഒരു വലിയ പാത്രത്തിൽ ചോറ്, മട്ടൺ masala എന്നിവ ലയർ ലയർ ആയി നിരത്തുക ചോറിനു മീതെ ghee,സവാള പൊരിച്ചത് കശുവണ്ടി കിസ്മിസ് എന്നിവ ഇട്ടു കൊടുക്കണം.പാത്രം tight ആയി മൂടണം. മൈദ വെച്ച് മൂടിയുടെ വശങ്ങൾ ഒട്ടിക്കാം. ഏറ്റവും ചെറിയ തീയിൽ 10 min വെച്ച് ഉപയോഗിക്കാം tasty മട്ടൺ ബിരിയാണി തയ്യാർ!

Leave a Reply

Your email address will not be published. Required fields are marked *