16 May, 2021
കുട്ടനാടൻ സ്റ്റൈലിൽ കരിമീൻ വാഴയിലയിൽ തേങ്ങാപ്പാൽ കുറുകി പൊള്ളിച്ചത്…

വായിൽ വെള്ളമൂറുന്നുണ്ടോ….
1.കരിമീൻ – 2
2.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 tsp
3. മുളക്പൊടി – 2 tsp
4.കശ്മീരി മുളകുപൊടി – 1 tsp
5. കുരുമുളക് പൊടി – 1 tsp
6.പെരുംജീരകം പൊടി – 1 tsp
7.മീറ്റ് മസാല – 1 tsp
8.തേങ്ങാപ്പാൽ- 1/2 cup
9.ചെറിയുള്ളി- 50 ഗ്രാം
10.വാഴയില പൊള്ളിച്ചത്
11.കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്, പാകത്തിന്
12. തക്കാളി- 1 ചെറുതായി അറിഞ്ഞത്
കരിമീൻ നന്നാക്കി ചെറുതായി വരഞ്ഞിട് അതിൽ ഉപ്പും 2,3,4,5,6 ന്റെ മിശ്രിതവും നന്നായി തേച്ചു പിടിപ്പിച്ചു 20 മിനുറ്റ് വെച്ച ശേഷം ഫ്രൈ പാനിൽ ഇത്തിരി എണ്ണ ഒഴിച്ച് half fry ചെയ്തെടുക്കുക. ശേഷം കരിമീൻ പൊള്ളിക്കുവാൻ ഉള്ള മസാല ഉണ്ടാക്കാം. അതിനായി പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പിലഇട്ട് ഉള്ളിയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, കുരുമുളക് പൊടി, മീറ്റ് മസാല, തക്കാളി എല്ലാം ഇട്ട് വഴറ്റുക. ശേഷം തേങ്ങാപ്പാൽ ചേർത്തു കുറുകി വന്നു നല്ല മസാല2പരുവം ആവുമ്പോൾ വാട്ടി വെച്ച വാഴയിലയിൽ ഇത്തിരി മസാല ഇട്ട് അതിനു മുകളിൽ half fry ചെയ്ത വെച്ച കരിമീൻ വെച്ച വീണ്ടും അതിനു മുകളിൽ മസാല ഇട്ട് വാഴയിലയിൽ നന്നായി കെട്ടി പാനിൽ എണ്ണ ഒഴിച്ചു രണ്ടു ഭാഗവും മാറി മാറി തിരിച്ചു വെച്ച പൊള്ളിച്ചെടുക്കാം…
നല്ല കുട്ടനാടൻ സ്റ്റൈൽ കരിമീൻ പൊള്ളിച്ചത് റെഡി.