16 May, 2021
ചക്ക ഉപ്പേരി

ചേരുവകൾ
ചക്ക – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 2 tbs
വെളിച്ചെണ്ണ – 4tbs
കടുക് – 2 tsp
ഉണക്ക മുളക് – 5 എണ്ണം
കറിവേപ്പില – 3 തണ്ട്
വെള്ളം – 1/2 ഗ്ലാസ്സ്
തയ്യാറാക്കുന്ന വിധം
——————————–
ചക്ക വൃത്തിയാക്കി നീളത്തിൽ അരിഞ്ഞെടുക്കുക. ഉരുളി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ശേഷം അരിമണി ചേർത്ത് ചുവന്നു വരുമ്പോൾ ഉണക്കമുളക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് ചക്ക ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് മൂടി ചെറുതീയിൽ വേവിക്കുക.
ചക്ക ഉപ്പേരി റെഡി.