16 May, 2021
സവാള തക്കാളി ഇല്ലാതെ പച്ച തേങ്ങ അരച്ച് ഈസി മീൻ കറി

മത്തി ———–10-12(ആവശ്യത്തിന് അനുസരിച്ചു എടുക്കാം)
തേങ്ങ————2പിടി( 4-5 ടീസ്പൂൺ)
ഇഞ്ചി———–1കഷ്ണം
മല്ലിപ്പൊടി——2സ്പൂൺ
മുളക് പൊടി—–1-2സ്പൂൺ എരിവ് അനുസരിച്ചു എടുക്കാം
ഉപ്പ്——————ആവശ്യത്തിന്
മഞ്ഞൾപൊടി
കുരുമുളക് പൊടി
ചെറിയ ഉള്ളി
കറിവേപ്പില
പുളി/കുടംപുളി
തയ്യാറാക്കുന്ന വിധം
തേങ്ങ ഇഞ്ചി മല്ലിപ്പൊടി മുളക്പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി എന്നിവ അരയ്ക്കുക.
ഒരു മൺചട്ടിയിൽ അരച്ചത് വെള്ളം ചേർത്തു മിക്സ് ചെയ്തു അടുപ്പത്തു വെച്ചു തിളപ്പിക്കുക.
ശേഷം പുളി പിഴിഞ്ഞ് ഒഴിച്ച് മീൻ ആവശ്യത്തിന് ചേർത്ത് വേവിക്കുക.കുറച്ചു കറിവേപ്പില കൂടെ ചേർക്കുക
ഒരു പാൻ അടുപ്പത്തു വെച്ചു ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി ചെറുതായി മുറിച്ചു ഇട്ട് വഴറ്റുക. കുറച്ചു മുളക് പൊടി കൂടെ വേണമെങ്കിൽ ചേർത്തു ഇളക്കി കറിയിൽ ഒഴിക്കുക