17 May, 2021
ഞണ്ടു റോസ്റ്റ

ഞണ്ടു – 4 എണ്ണം
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾ – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കുരു മുളക് – 1/2 ടീസ്പൂൺ
വെളുത്തുള്ളി – 6 അല്ലി
പച്ച മുളക് – 3
തേങ്ങ – ചിരകിയത് 1/2
വെളിച്ചെണ്ണ – 3 ടീസ്പൂൺ
കറിവേപ്പില
ഉപ്പു
കടുക്
ഒരു പാത്രത്തിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ലൈറ്റ് ബ്രൗൺ കളർ ആകുന്നത് വരെ വറുക്കുക ഇതിനൊപ്പം മുളക് പൊടി, മഞ്ഞൾ ഗരം മസാല ഇട്ടു മിക്സിയിലേക്കു മാറ്റി അരയ്ക്കുക.
അതെ പാത്രത്തിൽ 2 ടീസ്പൂൺ വെളിച്ചണ്ണ ചൂടാക്കി കടുക്, വെളുത്തുള്ളി,പച്ച മുളക് വാട്ടുക. അതിനു ശേഷം അരച്ച മസാല ചേർത്ത് ഡാർക്ക് കളർ ആകുന്നത് വരെ ഇളക്കുക.
അതിനു ശേഷം കഴുകി വച്ച ഞണ്ടും ആവശ്യത്തിനും വെള്ളം ചേർത്ത് മൂടി വച്ച് വെള്ളം വറ്റുന്നതു വരെ വേവിക്കുക.