17 May, 2021
സോയാ ചങ്ക്സ് റോസ്റ്റ്

ചേരുവകൾ
സോയാ ചങ്ക്സ്. – 100g
മഞ്ഞൾ പൊടി – 1/4 tsp
മുളക് പൊടി – 3/4 tsp
ഖരം മസാല – 1/4 tsp
മല്ലിപ്പൊടി – 1/2 tsp
കുരുമുളക് പൊടി – 1/2 tsp
ഉള്ളി – 2
തക്കാളി – 1
Oil. – 3 tsp
ഇഞ്ചി, വെളുത്തുള്ളി
ചതച്ചത് – 1 tsp
പച്ചമുളക് – 2
ഉപ്പ്
കറിവേപ്പില
വെള്ളം
Step – 1
ചൂടു വെള്ളത്തിലേക്ക സോയാ ചങ്ക് സ് ഇട്ടു വെച്ച് 10 min ശേഷം 3-4 തവണ നന്നായി കഴുകി, പിഴിഞ്ഞ് എടുത്ത് ഒരു കുക്കറിലേക്ക് മാറ്റുക, ഇതിലേക്ക് ഉപ്പ്,മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, 1/4 cup വെള്ളവും ചേർത്ത് നന്നായി mix ചെയ്ത് 2 whistle അടിപ്പിക്കുക.
Step-2
ചൂടായ പാനിലേക്ക 3 tsp oil ഒഴിച്ച് 2 പച്ചമുളകും, കറിവേപ്പിലയു ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞ വെച്ച തക്കാളിയുo ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയതിന് ശേഷം സോയ ചങ്ക് സ് ചേർത്ത് നന്നായി mix ചെയ്യുക. ഇതിലേക്ക് ഖരംമസാലയും കരുമുളകും ചേർത്ത് നന്നായി യോജിപ്പിച്ച് വെള്ളം വറ്റി dry roast ചെയ്യുക. അവസാനം കുറച്ച് കറിവേപ്പിലയും തൂവുക.
സോയാ ചങ്ക്സ റോസ്റ്റ് റെഡി